മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എരുമേലി : മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല മുക്കന്‍പെട്ടി ഭാഗത്ത് തെക്കേചെരുവിൽ വീട്ടിൽ അഭിലാഷ് കുമാർ റ്റി.വി (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മധ്യവയസ്ക്കയെ ചീത്ത വിളിക്കുകയും, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇവരുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. […]

Continue Reading

ഇൻസ്റ്റാഗ്രാം റീല്‍സ് എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പതിനാലുകാരന് ദാരുണാന്ത്യം

ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌പതിനാലുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.റെയില്‍വേ ട്രാക്കിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 14 കാരനായ ഫര്‍മാനാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ […]

Continue Reading

അഞ്ച് മാസത്തിനുള്ളിൽ 500 ഡയാലിസുകൾ: കെ ആർ നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ആദരവ്

കടുത്തുരുത്തി: അഞ്ച് മാസത്തിനുള്ളിൽ 500 ഡയാലിസുകൾ നടത്തി ജനസേവനത്തിൽ മാതൃകയായ ഉഴവൂർ കെ ആർ നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് ആദരവുമായി ആശുപത്രി നിയന്ത്രണാധികാരികളായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്. 1.40 കോടി രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. നെഫ്രോളജിസ്റ്റ് ഡോ. നയന വിജയിയുടെ നേതൃത്വത്തിൽ മൂന്നു ടെക്‌നീഷ്യൻമാരും രണ്ട് നേഴ്‌സുമാരുമടങ്ങുന്ന ടീമാണ് ഡയാലിസിസിന് നേതൃത്വം നൽകി നാടിനും ആശുപത്രിക്കും നേട്ടമായത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. വി.ആർ രാജേഷ് പ്രവർത്തനങ്ങൾ […]

Continue Reading

എറണാകുളത്ത് ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസി വെട്ടി പരിക്കേല്‍പ്പിച്ചു

എറണാകുളം: എറണാകുളം കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ അയല്‍വാസിയായ യുവാവ് വെട്ടി പരിക്കേല്‍പ്പിച്ചു.എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകൻ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികള്‍ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുന്പും പരാതി ഉയര്‍ന്നിരുന്നു.

Continue Reading

‘ലിയോ’ഓഡിയോ ലോഞ്ച്‌ വിവാദത്തില്‍ ഡിഎംകെയ്‌ക്കെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം കനക്കുന്നു

ചെന്നൈ:വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ’ ഓഡിയോ ലോഞ്ച് അനുമതി നിഷേധിച്ചെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തമിഴകത്ത് പോര് കനക്കുന്നു.ചെന്നൈയിലെ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ് സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് മാറ്റിയത്. തമിഴ്നാട്ടിലെ പ്രധാന ഭാഗങ്ങളില്‍ വിതരണാവകാശം കൈമാറാൻ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ലിയോയുടെ നിര്‍മ്മാണ ടീമിനെ സമ്മര്‍ദത്തിലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്ബനിക്ക് പങ്കാളിത്തം നല്‍കാത്ത സിനിമകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാൻ […]

Continue Reading

തമിഴ്‌നാട്ടില്‍ അമ്മയും രണ്ടു പെണ്‍മക്കളും തീകൊളുത്തി മരിച്ചു

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദ്രവിയയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചു.എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളും പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരന്‍മാര്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടു വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ […]

Continue Reading

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തെലങ്കാന: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നിന്നുള്ള ഒരു തഹസില്‍ദാരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വസതികളിലും മറ്റ് സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 4.56 കോടി കണ്ടെത്തി. സര്‍വീസിലിരിക്കെ അഴിമതി നടത്തുകയും വരുമാനത്തിന് അപ്പുറം സ്വത്ത് സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപണം. പരിശോധനയില്‍ ഏകദേശം 4,56,66,660 രൂപ വിലമതിക്കുന്ന സ്ഥാവര ജംഗമ വസ്തുക്കള്‍, പണമായി സൂക്ഷിച്ചിരുന്ന 2,07,00,000 രൂപയും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ന് വടക്കന്‍ കേരളത്തിലെയും നാളെ തെക്കന്‍ കേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഴക്ക് -വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറയാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിനും, പശ്ചിമ ബംഗാളിനും, […]

Continue Reading

പേരിടുന്നതിൽ മാതാപിതാക്കൾ തമ്മിൽ തർക്കം: കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

കൊച്ചി : കുട്ടിയ്ക്ക് പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ പേര് നിർദ്ദേശിച്ച് ഹൈക്കോടതി.ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന് പേര് നൽകിയിരുന്നില്ല. പിന്നീട് കുട്ടിയെ സ്കൂളിൽ ചേർക്കേണ്ട സമയമായപ്പോൾ പേരില്ലാതെ സ്‌കൂളിൽ ചേർക്കാനാവില്ല എന്നായിരുന്നു സ്‌കൂൾ അധികൃതരുടെ നിലപാട്. പുണ്യ നായർ എന്ന പേര് നൽകാനായിരുന്നു അമ്മയുടെ തീരുമാനം. പദ്മ നായർ എന്ന പേര് നൽകണമെന്ന് കുട്ടിയുടെ അച്ഛനും നിലപാട് എടുത്തു. അനുകൂല തീരുമാനമെടുക്കാൻ കുട്ടിയുടെ അച്ഛന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചു. […]

Continue Reading

ഒക്ടോബറില്‍ അധിക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ ഒക്ടോബറില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുലാവര്‍ഷം കനക്കുമെന്നും കാലവര്‍ഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവര്‍ഷം നികത്തിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. 2023 ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷങ്ങളിലൊന്നാണ്. ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 34% മഴ കുറവാണ് രേഖപ്പെടുത്തിയത്.2023 കാലവര്‍ഷത്തില്‍ 2018.6 മി […]

Continue Reading