അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ

കൊല്ലം: ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം . ചൊവ്വാഴ്ച രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരഭിച്ചത്. 7 ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്‌സംഗം നടന്നു. അമ്മയുടെ സാന്നിധ്യം ഓരോ മേഖലയെയും മികവുറ്റതാക്കുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടന്ന സി 20 സമ്മേളനം പോലും അതിന്‍റെ ഉദാഹരണമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. അമ്മയുടെ പങ്കിനെ ആശ്ചര്യത്തോടെയാണ് ലോക സമൂഹം […]

Continue Reading

രജനീകാന്തിന്റെ വില്ലൻ ആവാന്‍ ഫഹദ് ഫാസില്‍

ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന തലൈവര്‍ 170ല്‍ ഫഹദ് ഫാസിലും എത്തുന്നതായി റിപ്പോർട്ട്. നിര്‍മ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഞ്ജു വാര്യരും ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റിലുണ്ട്. ഇന്നലെ മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ലൈക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരിയറിലാദ്യമായി ഫഹദ് ഫാസില്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന കാര്യവും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. മാരി സെല്‍വരാജിന്റെ മാമന്നനാണ് ഒടുവില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച […]

Continue Reading

ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴയിൽ മുങ്ങി

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടാൻ കഴിയാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം വേണ്ടെന്ന് വെക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം […]

Continue Reading

ഭൗതിക ശാസ്ത്രത്തില്‍ നൊബേൽ സമ്മാനം 3 പേർക്ക്

സ്റ്റോക്ഹോം: 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. 3 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. യുഎസ് ഗവേഷകൻ പിയറി അഗോസ്തിനി, ജർമൻ ഗവേഷകൻ ഫെറൻ ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്കാരം.

Continue Reading

നൈപുണ്യ വികസന അഴിമതി: നായിഡുവിന് ജാമ്യമില്ല

ഡല്‍ഹി: നൈപുണ്യ വികസന അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി. ഹര്‍ജി ഒക്ടോബര്‍ 9 തിങ്കളാഴ്ചയിലേക്ക് മാറ്റി. ഹൈക്കോടതി രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം. നൈപുണ്യ വികസന കുംഭകോണക്കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ചന്ദ്രബാബു നായിഡു സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇന്ന് ഏകദേശം 50 മിനിറ്റോളം നീണ്ടു നിന്ന ഹിയറിംഗില്‍ അഴിമതി നിരോധന […]

Continue Reading

ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ ഉത്ഭവം നേപ്പാളിലായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഈ വർഷമാദ്യം തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങൾ പ്രവചിച്ച ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗർബീറ്റ്സ്, പാകിസ്ഥാന് സമീപം ഉത്ഭവിച്ചേക്കാവുന്ന ഭൂകമ്പത്തിന്റെ സാധ്യതയെക്കുറിച്ച് X-ൽ പോസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നത്.

Continue Reading

ശൈശവ വിവാഹം; കടുത്ത നടപടിയുമായി അസം സർക്കാർ

ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട നടപടി ആരംഭിച്ച് സര്‍ക്കാര്‍.ഇതിന് പിന്നാലെ ചൊവ്വാഴ്ച 800ലധികം പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു. ഈ വര്‍ഷമാദ്യം നടന്ന ആദ്യഘട്ട നടപടിയില്‍ സംസ്ഥാനത്തുടനീളം ആയിരത്തിലധികം പേര്‍ അറസ്റ്റിലായിരുന്നു. ‘ശൈശവ വിവാഹത്തിനെതിരെയുള്ള കടുത്ത നടപടിയുടെ ഭാഗമായി, പുലര്‍ച്ചെ ആരംഭിച്ച പ്രത്യേക ഓപ്പറേഷനില്‍ 800ലധികം പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു’ ഹിമന്ത ബിശ്വ ശര്‍മ്മ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.നടപടി പുരോഗമിക്കുന്നതിനാല്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം […]

Continue Reading

ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട ശുചീകരണവും ആയി ഒരുമ ചാരിറ്റബിൾ സൊസൈറ്റി

ഞീഴൂർ : ഗാന്ധിജയന്തി ദിനത്തിൽ വ്യത്യസ്തമായ ശുചീകരണ പ്രവർത്തനങ്ങളാണ് ഒരുമയുടെ നേതൃത്വത്തിൽ നടത്തിയത്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മുതൽ ഞീഴൂർ, കുറവിലങ്ങാട് കോഴാ വരെയുള്ള എല്ലാ പച്ച ദിശാ സൂചികാ ബോർഡുകളും,റോഡ് സിഗ്നൽ ബോർഡുകളും വൃത്തിയാക്കി.63 വ്യത്യസ്ത ബോർഡുകൾ, കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ടും ഒരുമ പ്രവർത്തകർ വൃത്തിയാക്കിയതിനു പുറമെ, പാലക്കര ബസ് കാത്തിരിപ്പ് കേന്ദ്രം, അംഗൻവാടി മുതലായവയും ഒരുമ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വൃത്തിയാക്കി. ഒരുമയുടെ പ്രസിഡന്റ്‌ കെ. കെ. ജോസ്പ്രകാശ് നേതൃത്വം നൽകിയ ശുചികരണ പ്രവർത്തനങ്ങളിൽ […]

Continue Reading

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: മുൻ മന്ത്രി അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടര്‍ന്ന്‌ മുന്‍ മന്ത്രി ബന്ദാരു സത്യനാരായണ മൂർത്തി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും മന്ത്രി ആര്‍കെ റോജയ്ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവും മുന്‍ മന്ത്രിയുമായ ബന്ദാരു സത്യനാരായണ മൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കനത്ത പോലീസ് സുരക്ഷയിലാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രായിലെ ഗുണ്ടൂര്‍ ജില്ലയിലെ നാഗര പാലം പോലീസ് സ്റ്റേഷനില്‍ മൂര്‍ത്തിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് […]

Continue Reading

നിപാഭീതി ഒഴിഞ്ഞിട്ടും കരിപ്പൂർ എയർപോർട്ടിൽ കാർഗോ സർവീസ് പുനരാരംഭിച്ചില്ല

മലപ്പുറം: നിപയുടെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിവച്ച കാർഗോ സർവീസ് പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാൽ കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. പച്ചക്കറി ഉൾപെടെയുളള സാധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കയറ്റുമതി പൂർണമായി നിർത്തിയിരുന്നു. നിപ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽനിന്ന് തെട്ടടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിന് നിപമുക്ത സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നൽകിയിരുന്നു. എന്നാൽ, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കാർഗോ പൂർണമായും നിർത്തി. എല്ലാവർക്കും […]

Continue Reading