വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ

പാമ്പാടി: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, തുടർന്ന് ബാറിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി പുത്തൻപുറം ഭാഗത്ത് അയ്യംപറമ്പിൽ വീട്ടിൽ മോനായി എന്ന് വിളിക്കുന്ന ഷിജോ ചാക്കോ(47) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രിയോടുകൂടി കാളച്ചന്ത ഭാഗത്ത് താമസിക്കുന്ന ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് ഗൃഹനാഥനുമായി മുൻ വൈരാഗ്യം […]

Continue Reading

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പത്തനംതിട്ട സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചുങ്കപ്പാറ ഭാഗത്ത് കല്ലുമാടിക്കൽ വീട്ടിൽ ജിബിൻ മാർട്ടിൻ ജോൺ (26) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിധവയായ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി , എസ്.ഐ […]

Continue Reading

ക്ഷേത്രത്തിലെ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോട്ടയം: കാരാപ്പുഴ മാളികപീടിക ചെറുകരകാവ് ശിവ ക്ഷേത്രത്തിൽ നിന്നും കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കുന്നുതൃക്ക ഭാഗത്ത് കൈലാസഭവൻ വീട്ടിൽ നിന്നും, കോട്ടയം ടൗൺ ഭാഗത്തെ കടത്തിണ്ണകളിലും, ചിങ്ങവനം റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റും താമസിച്ചുവരുന്ന ബാലൻ എന്നു വിളിക്കുന്ന പളനിസ്വാമി (58) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പുലർച്ചെയോടു കൂടി ചെറുകര കാവ് ശിവക്ഷേത്രത്തിലെ ഓഫീസ് റൂമിന്റെ താഴ് […]

Continue Reading

ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ്; എഡിറ്റർ അറസ്റ്റിൽ

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ നടത്തിയ റെയ്‌ഡിനെ തുടർന്ന് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ്‌ ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്‌ടർ രഘുനന്ദൻ എന്നിവരുടെ […]

Continue Reading

കാറ്റും മഴയും; കെ.എസ്.ഇ.ബിക്കു അരൂരിൽ നഷ്ടം 5.42 ലക്ഷം

അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 5,42,000 രൂപ നഷ്ടം. അരൂര്‍, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിലെ മാത്രം നഷ്ടമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതില്‍ 5,20,000 രൂപയുടെ നഷ്ടം അരൂര്‍ സെക്ഷനില്‍ മാത്രമാണ് സംഭവിച്ചത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി.എൻജിനീയര്‍ പറഞ്ഞു. മരങ്ങള്‍ കടപുഴകിയും ചില്ലകളൊടിഞ്ഞു വീണും പോസ്റ്റ് ഒടിയല്‍, കമ്പി പൊട്ടല്‍, ഫീഡര്‍, ട്രാൻസ്ഫോര്‍മര്‍ തകരാറുകളുള്‍പ്പടെയാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവാഴ്ച ശമനമുണ്ടായെങ്കിലും അരൂര്‍ മണ്ഡലത്തിലെ […]

Continue Reading

ശമനമില്ലാതെ മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐഎഎസ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക അപകട സാധ്യത എന്നിവ നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

Continue Reading

കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയില്‍

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ റവന്യൂ ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയിലായി. തിരുവനന്തപുരം കോര്‍പ്പറേഷൻ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടര്‍ അരുണ്‍കുമാറിനെ 2000 രൂപ കൈക്കൂലി പണവുമായി ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനക്കായി എത്തിയ റവന്യൂ ഇൻസ്പെക്ടറായ അരുണ്‍കുമാര്‍ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോള്‍ നടപടികള്‍ ത്വരിതഗതിയിലാക്കുന്നതിന് 2000 […]

Continue Reading

ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം

ഹാങ്ചൗ: ചൈനയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വർണം നേടി ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ വിജയം. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ […]

Continue Reading

നെല്ലിന്റെ സംഭരണവില 31.47 രൂപയായി വര്‍ദ്ധിപ്പിക്കണം; മോന്‍സ് ജോസഫ് എം.എല്‍.എ

കടുത്തുരുത്തി: നെല്ലിന്റെ ഉത്പ്പാദനചെലവ് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്ലിന്റെ സംഭരണവില കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 31.47 രൂപ നൽകാൻ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന നേതൃസംഗമവും കേരളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക അവകാശ പ്രഖ്യാപന സമ്മേളനവും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് നല്‍കിയ ആനുകൂല്യം യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുകയും […]

Continue Reading

കനത്ത മഴയെ തുടര്‍ന്ന് നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റി. തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്.ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading