അഫ്ഗാനിസ്താന്‍ ഭൂചലനം: മരണം 1000 കടന്നു

പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ തുടര്‍ച്ചയായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ശനിയാഴ്ച അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളും വന്‍ നാശനഷ്ടമാണ് അഫ്ഗാനിസ്താനില്‍ വിതച്ചത്. നിര്‍ഭാഗ്യവശാല്‍, മരണനിരക്ക് വളരെ കൂടുതലാണ്. മരണസംഖ്യ ആയിരത്തിലധികം കവിഞ്ഞു’-സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി എഎഫ്പിയോട് പറഞ്ഞു. ഭൂകമ്ബത്തില്‍ 465 വീടുകള്‍ തകരുകയും 135 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രാത്രി […]

Continue Reading

സമസ്ത നേതാവിന്റെ പരാമർശം; തട്ടം മാറ്റി പ്രതിഷേധിച്ച് വി പി സുഹറ

കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്കൂളിൽ വെച്ച് കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വി.പി സുഹറ ആരോപിച്ചു. ‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർക്ക് ആവലാതി ഇല്ല. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. […]

Continue Reading

ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ഇന്ത്യ ഇസ്രയേലിനൊപ്പം നിലയുറപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഇസ്രയേലിലെ ഭീകരാക്രമണത്തില്‍ നടുങ്ങിപ്പോയെന്നു പറഞ്ഞ മോദി, ഇന്ത്യയുടെ ചിന്തകളും പ്രാര്‍ഥനകളും ഇസ്രയേലിലെ നിഷ്കളങ്കരായ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണെന്ന് അറിയിച്ചു. അതേസമയം ഫലസ്തീൻ- ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയ വിമാന സര്‍വീസ് ഒക്ടോബര്‍ 14 വരെ വീണ്ടും നീട്ടി എയര്‍ ഇന്ത്യ. ന്യൂഡല്‍ഹിയില്‍ നിന്ന് തെല്‍അവീവിലേക്കും തെല്‍അവീവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകളാണ് താല്‍കാലികമായ റദ്ദാക്കിയത്. വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ […]

Continue Reading

പന്തെറിഞ്ഞ് വീഴ്ത്തി ഇന്ത്യ : ആസ്ട്രേലിയ 199 റണ്‍സിന് പുറത്ത്

ചെന്നൈ: ലോകകപ്പില്‍ ആസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളര്‍മാര്‍. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ പേസര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്ന് വരിഞ്ഞ് മുറുക്കുകയായിരുന്നു.49.3 ഓവറില്‍ 199 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് എല്ലാ വിക്കറ്റും നഷ്ടമായി. ഇന്ത്യക്കായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചപ്പോള്‍ പത്തോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുമായി രവീന്ദ്ര ജദേജ മികച്ചുനിന്നു. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവീതവും രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് […]

Continue Reading

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കുന്നു

കടുത്തുരുത്തി : കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ ആസ്ഥാനം മന്ദിരം നിർമ്മിക്കുന്നതിന് വേണ്ടി എംഎൽഎ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുള്ള ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാവുകയും ഇടുങ്ങിയ മുറികളും സൗകര്യപ്രദമല്ലാത്ത കെട്ടിടങ്ങളും കൂട്ടിച്ചേർന്ന് ഉണ്ടാക്കിയ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രൊപ്പോസലിന് […]

Continue Reading

ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു

കെയ്റോ: ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു. അലക്സാൻഡ്രിയ നഗരം സന്ദർശിക്കാനെത്തിയ ഇസ്രയേലി വിനോദസഞ്ചാരികളെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

ബംഗളൂരുവില്‍ പടക്കകടയ്ക്ക് തീപിടിച്ച് 14 മരണം

ബംഗളൂരു: ബംഗളൂരു-തമിഴ്നാട് അതിര്‍ത്തിയില്‍ അത്തിബെലെയിലെ പടക്കകടയ്ക്ക് തീപിടിച്ച്‌ 14 പേര്‍ മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.12 പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു .രണ്ട് പേര്‍ ഇന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.നൂറോളം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രാത്രി വൈകിയും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.വാഹനത്തില്‍ നിന്ന് പടക്ക പെട്ടികള്‍ ഇറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. നവരാത്രിയും ദീപാവലിയും പ്രമാണിച്ച്‌ പടക്കങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. തീപിടുത്തത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ ഇരുപതോളം പേര്‍ […]

Continue Reading

വി​മാ​ന സ​ര്‍​വീ​സുകള്‍ നി​ര്‍​ത്തി​

ഡ​ല്‍​ഹി: ടെ​ല്‍​അ​വീ​വി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് എ​യ​ര്‍ ഇ​ന്ത്യ റദ്ദാക്കി. ഈ ​മാ​സം 14 വ​രെ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ടെ​ല്‍​അ​വീ​വി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ടെ​ല്‍​അ​വീ​വി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വീ​സു​ക​ള്‍ ഉ​ള്ള​ത്. ഈ ​സ​ര്‍​വീ​സു​ക​ളെ​ല്ലാം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

Continue Reading

കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം തീപിടിച്ചു

കോഴിക്കോട് : കോഴിക്കോട് കോര്‍പറേഷന്റെ ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.മാലിന്യ കേന്ദ്രത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്ബാരത്തിലാണ് തീപ്പിടിച്ചത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാവിലെ എട്ടരയോടെ മാലിന്യക്കൂമ്ബാരത്തിന് തീപ്പിടിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് തീ ആളിക്കത്തുകയായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപ്പിടിച്ചതിനാല്‍ വലിയതോതില്‍ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം നാട്ടുകാരും പോലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്.

Continue Reading

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പിതാവിന് വധശിക്ഷ

പല്‍വാള്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് ഹരിയാന പല്‍വാളിലെ അതിവേഗ കോടതി. 15,000 രൂപ പിഴ ഈടാക്കാനും പെണ്‍കുട്ടിക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  2020ലാണ് സംഭവം. മൂന്നു വര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയുമായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടി. ഡി.എന്‍.എ. പരിശോധനയില്‍ പിതാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് കണ്ടെത്തുകയായിരുന്നു.    

Continue Reading