അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം നടത്തും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍, പോളിംഗ് ദിവസങ്ങള്‍, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികള്‍ പ്രഖ്യാപനത്തില്‍ വിശദമാക്കും.

Continue Reading

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. ഈ മാസം 16ന് വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കണം, കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ മുഴുവൻ തുകയും ലഭ്യമാക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ‌16-ാം തിയതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് റേഷൻ ഡീലേഴ്സ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൽകേണ്ട കമ്മിഷൻ ഒക്ടോബർ ആദ്യവാരം പിന്നിട്ടിട്ടും സംസ്ഥാനത്തെ 14,157 റേഷൻകടയുടമകൾക്ക് […]

Continue Reading

ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസ്: മുഖ്യപ്രതി അഡ്വ. ലെനിന്‍ രാജ് ഒളിവിൽ

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ് കേസിലെ നിർണായക ചോദ്യം ചെയ്യൽ തിങ്കളാഴ്ച നടക്കും. മുഖ്യപ്രതിയായ അഡ്വക്കേറ്റ് ലെനിൻ രാജിനെ ഇനിയും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ച് ഒരു ലക്ഷം രൂപ കോഴ നൽകി എന്ന ഹരിദാസിന്റെ ആരോപണത്തിൽ അടക്കം ഒട്ടേറെ പൊരുത്തക്കേടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസൻ അന്വേഷണവുമായി സഹകരിക്കാതെയും ചോദ്യം ചെയ്യലിൽ നിന്ന് ഓടി ഒളിക്കുകയും ചെയ്തത്. പരാതിക്കാരൻ ഹരിദാസനും മുൻ എഐ എസ്എഫ് നേതാവ് കെ പി ബാസിതും ഇന്ന് […]

Continue Reading

ഇസ്രായേൽ ഹമാസ് സംഘർഷം; ഇരുപക്ഷത്തുമായി മരണം 1200 കടന്നു

ടെൽ അവീവ് : ഇസ്രായേൽ – പലസ്തീൻ സംഘർഷം അതി രൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 […]

Continue Reading

ഇസ്രയേലിലെ റോക്കറ്റ് അക്രമണം; മലയാളി നഴ്സിന് പരിക്ക്

ജറുസലേം: ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഷീജ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം. അതേസമയം പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി. “കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. […]

Continue Reading

കോലിയ്ക്കും രാഹുലിനും മുന്നിൽ വിറച്ച് ഓസ്ട്രേലിയ; കന്നിയങ്കത്തിൽ ഇന്ത്യയ്ക്ക് ജയം

ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിലാണ് ഇന്ത്യ ജയിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇഷാൻ കിഷനെയും രോഹിത് ശർമ്മയെയും ശ്രേയസ് അയ്യറേയും ഒരു റൺ പോലും എടുക്കാൻ അനുവദിക്കാതെ ഓസിസ് മടക്കി അയച്ചു. ഇഷാൻ കിഷനെ കാമറൂൺ ഗ്രീനിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് […]

Continue Reading

പാലക്കാട് വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വാടക വീട്ടിൽ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പം മുളയന്‍കാവില്‍ ഫെഡറല്‍ ബാങ്കിന് പിന്‍വശത്തെ വാടക വീട്ടിലാണ് സംഭവം.താഴത്തെ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. മൃതദേഹം ഇവരുടേതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ വീടിന്റെ ഉടമസ്ഥന്‍ വന്നപ്പോഴാണ് മൃതദേഹം കണ്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

പാലായിലെ കൊലപാതക ശ്രമ കേസിൽ നാലുപേർ അറസ്റ്റിൽ

പാല: ഇരു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റക്കര അകലക്കുന്ന് ഭാഗത്ത് പുലിത്തിട്ടാതകിടിയിൽ വീട്ടിൽ രാജേഷ് പി.കെ (39), പൂവരണി കിഴതടിയൂർ ഭാഗത്ത് പടിഞ്ഞാറെ മുറിയിൽ വീട്ടിൽ അക്കു എന്നുവിളിക്കുന്ന ജിതിൻ (34), ളാലം കരൂർ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷ് ഷാജി (33), ളാലം പോണാട് ഭാഗത്ത് പരുമല വീട്ടിൽ ജോജി ജോർജ് (33) എന്നിവരെയാണ് പാലാ […]

Continue Reading

ബാലരാമപുരത്ത് തെരുവുനായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

ബാലരാമപുരം: ബാലരാമപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടില്‍ സരസ്വതി(76), കാവിൻപുറം സ്വദേശി ശെല്‍വരാജ്(55) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരെയും നായ് കടിച്ചത്. പ്രദേശത്തെ വളര്‍ത്തുനായ്ക്കളെയും മൃഗങ്ങളെയും കടിച്ച നായ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടന്നു.തെരുവുനായയെ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് വി. മോഹനൻ അറിയിച്ചു.

Continue Reading

പെരുമ്പാവൂരിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

എറണാകുളം: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് സമീപമുള്ള തോടിന്റെ കരയിലാണ് തുണിയിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടത്. തുണിയിൽ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയിൽ ഒരു ബിഗ് ഷോപ്പറിനകത്തായിരുന്നു മൃതദേഹം. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading