അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഹാര്‍: അപകടത്തില്‍ ചോരയില്‍ കുളിച്ച്കി ടന്ന മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്‍സ് ചെയ്തു. ഫകുലിയിലെ ധോനി കനാല്‍ പാലത്തില്‍ നിന്നാണ് വലിച്ചെറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. വഴിയാത്രക്കാരനായിരുന്നു സംഭവം വീഡിയോ എടുത്തത്. രക്തം വാര്‍ന്ന് കിടന്ന  മൃതദേഹം പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൃതദേഹം കനാലിലേക്കെറിയുന്നതും കാണാം.  പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ […]

Continue Reading

കോണ്‍ഗ്രസിന് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസിന് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായ്‌പ്പോഴും കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസാണെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംപിമാര്‍ ബി ജെപിക്ക് നീരസമുള്ള ഒരു കാര്യവും ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തോട് ബിജെപിക്ക് താത്പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കമ്മറ്റിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ബിജെപി ഇതര സര്‍ക്കാരുള്ള 4 സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. പ്രതിപക്ഷ നേതൃനിരയിലുള്ളവരെ ലക്ഷ്യം വച്ചാണ് […]

Continue Reading

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു: അഞ്ച് പേര്‍ മരിച്ചു

ചണ്ഡിഗഡ്: ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് വീട് കത്തിനശിച്ചു. യശ്പാല്‍ ഖായ് (70), രുചി ഗായ്(40) മന്‍ഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ തെലുങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരാണ് ഭരണത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസ് മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ട് ആണ് ഭരണത്തിലുള്ളത്. മിസോറാമില്‍ നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ചത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7 നും രണ്ടാംഘട്ട വോട്ടെടുപ്പ് 17 നും നടക്കും. തെലങ്കാനയില്‍ […]

Continue Reading

ഹമാസ് ഭീകര സംഘടനയെന്ന് ഇസ്രയേല്‍; സൈനിക സഹായമൊരുക്കി അമേരിക്ക

ജെറുസലേം: ഇസ്രയേല്‍ തയ്യാറെടുപ്പുകള്‍ കരയുദ്ധത്തിന് കൂടിയെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ പരാജയപ്പെട്ടു. ഹമാസ് ആക്രമണത്തെ യുഎന്‍ കൗണ്‍സില്‍ രൂക്ഷമായി അപലപിക്കണമെന്ന് അമേരിക്ക യോഗത്തില്‍ ആവശ്യപ്പെട്ടു. ഹമാസ് ഭീകരസംഘടനയായ ഐഎസ്ഐഎസിനും അല്‍ഖ്വയ്ദയ്ക്കും തുല്യമാണെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഹമാസ് എന്ന ഭീകര സംഘടനയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള സമയമാണിത്. ഇത് ഇസ്രായേലിനെതിരെ മാത്രമുള്ള യുദ്ധമല്ല. ഇത് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1852 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Continue Reading

മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എംഎല്‍എക്കുമെതിരെ പോസ്റ്റര്‍

മലപ്പുറം: മലപ്പുറത്ത് ഡിസിസി പ്രസിഡന്റിനും എപി അനില്‍കുമാര്‍ എംഎല്‍എക്കുമെതിരെ പോസ്റ്റര്‍. പാര്‍ട്ടിയെ നയിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെക്കണം എന്നാണ് പോസ്റ്റര്‍. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കുക എന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് മലപ്പുറം എന്ന പേരില്‍ ആണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേന്നതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

Continue Reading

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാര്‍ നഗര്‍ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ […]

Continue Reading

വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി മുളയങ്കാവ് താഴത്തെ പുരയ്ക്കല്‍ ഷാജി (45), ഭാര്യ സുചിത്ര (35) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം […]

Continue Reading