ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കുമെന്ന് ഗൂഗിള്‍

ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മിക്കാൻ പദ്ധതിയിട്ട് ഗൂഗിള്‍. ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എച്ച്.പിയുമായി സഹകരിച്ചാവും പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ സുരക്ഷിതമായ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇത് അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദര്‍പിച്ചൈയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ക്രോംബുക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തിയത്. ക്രോംബുക്ക് ഡിവൈസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ഗൂഗ്ളിന്റെ പദ്ധതിയില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും പിഎല്‍ഐ പോളിസികളും ഇന്ത്യയെ അതിവേഗം ഇലക്ട്രോണിക്സ് […]

Continue Reading

നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് വാച്ച്മാന്‍; കേസെടുത്ത് പൊലീസ്

താനെ: മഹാരാഷ്ട്രയിൽ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാച്ച്മാനെതിരെ കേസ്. 30 കാരനായ വാച്ച്മാനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടി നഗരത്തിലാണ് സംഭവം. സെക്ഷൻ 377 പ്രകാരമാണ് ഫ്ലാറ്റിൽ ജോലി ചെയ്യുന്ന വാച്ച്മാനെതിരെ കേസെടുത്തിരിക്കുന്നത്. സൊസൈറ്റിയിലെ ഒരു അംഗമാണ് പരാതി നൽകിയത്. ഒക്‌ടോബർ അഞ്ചിന് രാത്രി ഒരു സ്‌കൂളിലെ സെക്യൂരിറ്റി ക്യാബിനിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

സഹകരണ തട്ടിപ്പിൽ ജി.സുധാകരൻ സത്യം പറയുന്ന നേതാവ്; കെ.സുരേന്ദ്രന്‍

പത്തനംതിട്ട: മുന്‍മന്ത്രി ജി.സുധാകരന്‍റെ തുറന്ന് പറച്ചിലിനെ പ്രകീര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. സഹകരണ പ്രതിസന്ധിയിൽ സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയ തുറന്ന് പറച്ചിലിനെയാണ് പ്രകീര്‍ത്തിച്ചത്. സത്യം പറയുന്ന നേതാവും അഴിമതിക്ക് എതിരെ ശക്തമായി നടപടി എടുക്കുന്ന ആളുമാണ് ജി.സുധാകരനെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സുധാകരന്റെ അഭിപ്രായം സി പി എം മുഖവിലക്ക് എടുക്കണമെന്നും അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടി ചേർത്തു. സർക്കാര്‍ നയം സഹകരണ മേഖലയെ കൂടുതൽ തകർക്കുന്നു.ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി പണം നഷ്ടപ്പെട്ട നിക്ഷേപകരെ കാണാൻ […]

Continue Reading

ബ്ലാക്ക് മെയിൽ: കുവൈറ്റില്‍ പ്രവാസി തൊഴിലാളിക്ക് തടവ് ശിക്ഷ

കുവൈറ്റ്: കുവൈറ്റില്‍ പെണ്‍കുട്ടിയുടെ സ്വ​കാ​ര്യ ചിത്രങ്ങൾ ഉ​പ​യോ​ഗി​ച്ച് ബ്ലാക്ക് ​മെയില്‍ ചെ​യ്ത ഫോ​ൺ ക​ട​യി​ലെ  പ്രവാസി  തൊ​ഴി​ലാ​ളി​ക്ക് ത​ട​വ് ശിക്ഷവിധിച്ചു. യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ർ​ഥി​നി ഫോൺ ശ​രി​യാ​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ ഫോ​ണി​ൽ​നി​ന്ന് ഷോ​പ്പി​ലെ ടെ​ക്നീ​ഷ്യ​ൻ സ്വ​കാ​ര്യ ചിത്രങ്ങൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ചിത്രങ്ങൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ൽ വി​ദ്യാ​ർ​ഥിനി പ​ണം ന​ൽ​കി​യെ​ങ്കി​ലും ആ​വ​ശ്യം തു​ട​രുകയും ഇ​തോ​ടെ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​യെ ര​ണ്ട് വ​ർ​ഷ​ത്തെ […]

Continue Reading

ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലിൽ കുടുങ്ങി

ഇസ്രയേൽ പലസ്തീൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങി ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച.ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആണ് നടി ഇസ്രയേലിൽ എത്തിയത്. നിലവിൽ താരം സുരക്ഷിതയാണെന്നും ടെൽ അവീവ് വിമാനത്താവളത്തിൽ ഉണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Continue Reading

ബസില്‍ വച്ച് പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

തലയോലപ്പറമ്പ്: ബസിനുള്ളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. വെള്ളൂര്‍ ഇറുമ്പയം പള്ളിക്കുന്നേല്‍ രഞ്ജിത്താ(28)ണ് പിടിയിലായത്. ബസിനുള്ളില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും അറസ്റ്റിലാകുകയുമായിരുന്നു. എസ്.എച്ച്.ഒ. കെ.ആര്‍. ബിജു, എസ്.ഐ. സുദര്‍ശനന്‍, സി.പി.ഒമാരായ നന്ദകുമാര്‍, ഷിജുമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Continue Reading

കെപിസിസി നേതൃത്വത്തിന് എ ഗ്രൂപ്പിന്റെ കത്ത്; അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിന് കത്ത് നൽകി ബെന്നി ബെഹ്‌നാനും കെ സി ജോസഫും. അച്ചടക്ക നടപടി എടുത്തവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പിന്റെ കത്ത്. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സജി പി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് എന്നിവരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം

Continue Reading

മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: മുനമ്പം ബോട്ട് അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മാലിപ്പുറം സ്വദേശി ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചെറായി ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും ചേർന്നാണ് കരക്കെത്തിച്ചത്. ഇതോടെ മുനമ്പം ബോട്ട് അപകടത്തില്‍ പെട്ടവരില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ഇന്നലെ മാലിപ്പുറം സ്വദേശികളായ അപ്പുവിന്റേയും ശരത്തിന്‍റേയും മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Continue Reading

കേരളത്തിൽ ബിജെപി നിലംതൊടില്ലെന്ന് ആവർത്തിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വം തകരുന്നതിലാണ് സംഘപരിവാറിന് ഉന്മേഷം എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ അപരിഹാര്യമായ ആപത്തെന്നും കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. മതം പൗരത്വത്തിന് അടിസ്ഥാനമല്ല. വംശ്യഹത്യ ഉൾപ്പടെ ഇനിയും നടക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷം വലിയ ആശങ്കയിലാണെന്നും ബിജെപി ഇനി തിരിച്ചുവരുമോ എന്ന ആശങ്ക […]

Continue Reading

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍.ബാബു അന്തരിച്ചു

കൊട്ടാരക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. എന്‍.ബാബു (86) അന്തരിച്ചു. കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടുവളപ്പില്‍. വിവിധ കോളജുകളില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായും കേന്ദ്രസര്‍ക്കാരിന്റെ ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാന മന്ദിരത്തിലും ഉദ്യോഗസ്ഥനായും സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ് ഡയറക്ടറായും എംജി യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളറായും ജോലി ചെയ്തിട്ടുണ്ട്.

Continue Reading