‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

25 വര്‍ഷമായി വി ഡി സതീശനൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ സാരഥി ജെയിംസ്. ഇന്ന് വി ഡി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോള്‍ സന്തോഷം പങ്കുവെക്കുകയാണ് ജെയിംസ്. സത്യപ്രതിജ്ഞയ്ക്കും വി ഡി പോകുന്നത് ഈ വാഹനത്തിലാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് ജെയിംസ് പറഞ്ഞു. സര്‍ അധ്വാനിച്ചതിനുള്ള ഫലം കിട്ടി. സറുമായി 25 വര്‍ഷമായിട്ടുള്ള ബന്ധമാണ്. അഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ സ്റ്റാഫാണ്. എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇന്നത്തെ ദിവസം.

Continue Reading

‘ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല’; മുന്നറിയിപ്പുമായി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമയം അടുത്തുവെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുന്നുവെന്നും അവര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും ട്രംപിന്റെ ഭീഷണി. തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഇറാനില്‍ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള ചിത്രവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. എഐ നിര്‍മിത ചിത്രമാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ട് പോവുകയാണെന്ന വലിയ മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്. ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് […]

Continue Reading

പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തും. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 […]

Continue Reading

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി […]

Continue Reading

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത്. 2 ദിവസം കൂടെ മഴ തുടരും. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ […]

Continue Reading

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശന്‍ നല്‍കിയ ഉറപ്പ്. ലീഗ് വഴങ്ങി ഇല്ലെങ്കില്‍ ഐ സി ബാലകൃഷ്ണന്‍,ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരില്‍ ഒരാളെ മന്ത്രി ആക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. അതേസമയം, മന്ത്രിസഭാ […]

Continue Reading

വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വലിയ പിന്തുണയാണ് വിഡി സതീശൻ സമരസമയത്ത് നൽകിയത്. സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന് […]

Continue Reading

‘വി ഡി സതീശൻ ഫോണിൽ വിളിച്ചു, ഞാനും ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും’; രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത ബിജെപി എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അദ്ദേഹത്തിന് എൻ്റെ നന്ദിയും ആശംസകളും അറിയിച്ചു. ബിജെപി/എൻഡിഎ മുന്നണിയിലെ എന്റെ സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് […]

Continue Reading

മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. ഘടകകക്ഷി നേതാക്കളുമായി നാളെ നിയുക്ത മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ 11 മുതലാകും ചർച്ചകൾ. തിങ്കളാഴ്ച സത്യപ്രതിനിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 22ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. 18 ന് മുഴുവൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. 21 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22 […]

Continue Reading