ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ

Breaking

കേരളത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ മാജിക് ഫ്രെയിംസ് സിനിമാസ് തങ്ങളുടെ നാഴികക്കല്ലായ 50-ാമത് സ്ക്രീൻ കൊച്ചിയിലെ കാക്കനാട് പ്രവർത്തനസജ്ജമാക്കുന്നു. ചലച്ചിത്ര പ്രേമികൾക്ക് മുൻപെങ്ങുമില്ലാത്തവിധം അത്യാധുനിക ദൃശ്യാനുഭവം സമ്മാനിക്കുന്നതിനായി, ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ ആണ് ഈ പുതിയ തിയേറ്ററിൽ സ്ഥാപിച്ചിരിക്കുന്നത്. വൈകുന്നേരം 5:30-ന് കാക്കനാടുള്ള മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് നടക്കും. 2011-ൽ Traffic എന്ന സിനിമയിലൂടെ Magic Frames ആരംഭിച്ചപ്പോൾ, അത് മറ്റൊരു നിർമ്മാണക്കമ്പനിയുടെ തുടക്കം മാത്രമായിരുന്നില്ല. മലയാള സിനിമയിൽ പുതിയ ചിന്തകൾക്കും പുതിയ സാധ്യതകൾക്കും വാതിൽ തുറന്ന വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു, ഡ്രൈവിംഗ് ലൈസൻസ്, ജനഗണമന, കടുവ, കൂമൻ, എ.ആർ.എം. തുടങ്ങി വ്യത്യസ്തമായ സിനിമകളിലൂടെ ആ യാത്ര വളർന്നു. നിർമ്മാണത്തിൽ മാത്രം ഒതുങ്ങാതെ, വലിയ സിനിമകളുടെ കേരള വിതരണത്തിലും Magic Frames ശക്തമായ സാന്നിധ്യമായി. ഇന്ന് കാക്കനാട് ആ യാത്രയുടെ മറ്റൊരു വലിയ അധ്യായം തുറക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *