കൊച്ചി: മാസപ്പടി കേസിലെ റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന. പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് രേഖകൾ ലഭിച്ചത്. മൊബെൽ ഫോൺ ഇഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. വിശദമായ പരിശോധന നടത്തുന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇന്നലത്തെ പരിശോധന വീണ ടി, ഭർത്താവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് പരിശോധന.
