രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന കിട്ടിയിരിക്കുന്നത്. ചുമ മരുന്ന് കഴിച്ച് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത് മധ്യപ്രദേശിലാണ് (14 കുട്ടികൾ). 11 മരണങ്ങളാണ് നേരത്തെ […]

Continue Reading

ശബരിമല സ്വർണ്ണ മോക്ഷണം; വിരമിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചനയുണ്ട്. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴക്കാണ്‌ സാധ്യത. 6 ജില്ലകൾക്ക് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Continue Reading

രവീന്ദ്ര പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്രപുരസ്‌കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. 2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.

Continue Reading

കോട്ടയം പാതയിൽ 11 നു ട്രെയിനുകൾക്ക് നിയന്ത്രണം; മെമു റദ്ദാക്കി, ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

കോട്ടയം: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 66310 കൊല്ലം – എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ: ഗുരുവായൂർ – മധുര എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക യാത്ര കൊല്ലത്ത് നിന്നായിരിക്കും. കോട്ടയം – നിലമ്പൂർ റോഡ് എക്സ്‌പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.

Continue Reading

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ആറിന്, വോട്ടെണ്ണൽ‌ 14ന്

ബിഹാർ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ ആറിനും പതിനൊന്നിനും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 17ഉം രണ്ടാംഘട്ടം നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 20 ഉം ആണ്. വോട്ടെണ്ണൽ നവംബർ14ന് നടക്കും.7.43 കോടി വോട്ടർമാരാണ് ബീഹാറിൽ ആകെയുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ജമ്മു കശ്മീർ, ഒഡിഷ, ജാർഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 11 ന് നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കും.

Continue Reading

വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ

ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു.

Continue Reading

രാഷ്‌ട്രപതി ദ്രൗപതി മുർമു 22 നു ശബരിമലയിൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഈ മാസം 22 നു ശബരിമലയിൽ ദർശനത്തിനു എത്തുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചു. 24 വരെ രാഷ്‌ട്രപതി കേരളത്തിൽ തുടരും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി എത്തുന്നത്. തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണു ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു കഴിഞ്ഞു.

Continue Reading

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്തദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷികഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്. രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും, ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ […]

Continue Reading

കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു

കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിർത്തി വെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വില്‍പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും […]

Continue Reading