തിരുവനന്തപുരം: ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണം, ശബരിമല അവലോകനയോഗത്തിൽ നിർദ്ദേശം നൽകി മുഖ്യമന്ത്രി. ടെൻഡർ, ലേല നടപടികൾ ഉടൻ പൂർത്തിയാക്കണം. തിരക്ക് നിയന്ത്രിക്കാൻ AI ക്യാമറകൾ സ്ഥാപിക്കണം. സീസൺ തുടങ്ങിക്കഴിഞ്ഞ ശേഷം നിർമ്മാണ പ്രവർത്തികൾ നടത്തരുത്. രണ്ടുമാസത്തിനുള്ളിൽ എല്ലാം പ്രവർത്തികളും പൂർത്തിയാകുമെന്ന് യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വീണ്ടും അവലോകനയോഗം ചേരും. മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിലൂടെ ശബരിമലയുടെ വികസന വേഗം കൂട്ടുക, മണ്ഡല മകരവിളക്ക് തീര്‍ഥാടനം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക, സാമ്പത്തിക ഇടപാടില്‍ സുതാര്യത വരുത്തുക, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്നതിന്റെ ലക്ഷ്യങ്ങളായിപ്പറയുന്നത്.
