ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റം; ഗതാഗത വകുപ്പിന് ഫയൽ കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

Breaking

ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റുന്നത് സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പിന് കൈമാറി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. വെളള നിറം മാറ്റണം എന്ന യോഗ തീരുമാനമാണ് സർക്കാരിന് സമർപ്പിച്ചത്. ഗതാഗത വകുപ്പാണ് നിയമ ഭേദഗതി വരുത്തി അന്തിമ തീരുമാനം എടുക്കേണ്ടത്. 2022ലെ വടക്കാഞ്ചേരി ബസ് അപകത്തിൽ 9 പേർ മരിക്കാൻ ഇടയായ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ നിറം ഏകീകരിച്ചത്. ടൂറിസ്റ്റ് ബസുകളുടെ നിറം ഏകീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം അന്നുമുതൽ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി യോഗത്തിൽ നിറം മാറ്റാമെന്ന് തീരുമാനമെടുത്തെങ്കിലും ഫയൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നില്ല. എസ് ടി എ യുടെ തീരുമാനം അടങ്ങുന്ന ഫയൽ ഇന്ന് സർക്കാരിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *