ടെഹ്‌റാന്‍: അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തില്‍ വലഞ്ഞ് ഇറാന്‍. രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്നും കയറ്റുമതിയിലും ഇറക്കുമതിയിലും 35 ശതമാനത്തിലേറെ ഇടിവുണ്ടായെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍പുണ്ടാക്കിയ ധാരണ പിന്തുടരാന്‍ സന്നദ്ധരെന്ന് ഇറാന്‍ വ്യക്തമാക്കി. ഉപരോധം തുടര്‍ന്നാല്‍ സാധനസാമഗ്രികളുടെ വില ഇനിയും ഉയരുമെന്നും മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിനു മേല്‍ നിര്‍ണായക നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആവര്‍ത്തിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്ക മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തുവെന്നും ജലപാത കപ്പല്‍ ഗതാഗതത്തിന് സുരക്ഷിതമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിന് അപകടമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു.
