അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

Breaking

സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന തല ഏകോപനം റവന്യു മന്ത്രി നിർവഹിക്കും. ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *