സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 38 ആക്കുന്നു

Breaking National

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം നിലവിലെ 34ൽ നിന്ന് 38 ആക്കാൻ നിയമഭേദഗതി വരുന്നു. ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയാണ് 38 പേർ. ‘സുപ്രീംകോ‌ർട്ട് (നമ്പർ ഒഫ് ജഡ്‌ജസ്)​ അമെൻഡ്മെന്റ് ബിൽ’ ജൂലായിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 2019ലാണ് 32ൽ നിന്ന് 34 ആയി അംഗബലം ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *