ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

Breaking

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു. ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറാനിയന്‍ ആക്രമണത്തെ അതിജീവിച്ചാണ് യുഎസ്എസ് ട്രക്സ്റ്റണ്‍, യുഎസ്എസ് മേസണ്‍ എന്നീ നാവിക കപ്പലുകള്‍ ഗള്‍ഫിലേക്ക് പ്രവേശിച്ചത്. കപ്പലുകള്‍ക്കെതിരെ ഇറാന്‍ വന്‍ ആക്രമണം നടത്തിയെങ്കിലും യുഎസ് നാവിക സേന ഫലപ്രദമായി പ്രതിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *