തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാജിവച്ചു; ഗവർണർ രാജി സ്വീകരിച്ചു

Breaking

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുടെ കനത്ത പരാജയത്തെത്തുടർന്ന് തിങ്കളാഴ്ച (മെയ് 4, 2026) രാത്രി തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് സ്റ്റാലിൻ തന്റെ രാജി കത്ത് അയച്ചു. ഗവർണർ ആർലേക്കർ സ്റ്റാലിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും രാജി സ്വീകരിച്ചതായി ചൊവ്വാഴ്ച ലോക് ഭവൻ പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ സ്ഥാനത്ത് തുടരാൻ ഗവർണർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു,” എന്നും പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *