ശബരിമല യുവതീ പ്രവേശനം: വിധി ഒക്ടോബറിൽ, സൂചന നൽകി ചീഫ് ജസ്റ്റിസ്

Breaking

ശബരിമല യുവതി പ്രവേശന കേസിൽ വിധി ഒക്ടോബർ ആദ്യവാരത്തോടെ. ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് ഒക്ടോബർ ആദ്യവാരത്തോടെ നടക്കുക. സൂചന നൽകി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധഗയ കേസ് പരിഗണിക്കുന്നതിനിടയാണ് ചീഫ് ജസ്റ്റിസ് സൂചന നൽകിയത്. ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *