‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്ട്രെറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി.
ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT സംഘം. സംഭവത്തിൽ 5 പേർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി.
