വന്ദേമാതരം ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ല് അവതരിപ്പിത്. ബില്ല് ഹിന്ദുത്വ അജണ്ട എന്ന് കെ കനിമൊഴി എം പി കുറ്റപ്പെടുത്തി. ബില്ല് അവതരണത്തിനിടെ ലോക്സഭയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ മുദ്രവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ശബ്ദ വോട്ടോടെ ബില്ല് ലോക്സഭ പാസാക്കി. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ രാജ്യസഭ ബുധനാഴ്ച പാസാക്കിയിരുന്നു. വന്ദേമാതരത്തെ അപമാനിച്ചാൽ, ജനഗണമനയ്ക്കെന്നപോലെ മൂന്നുവർഷം തടവോ പിഴയോ രണ്ടുമോ ലഭിക്കുന്നതാണ് ബില്ലിലെ മാറ്റം. അതിനിടെ ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൊതുപരീക്ഷ ഭേദഗതി ബിൽ ചർച്ചയിൽ ഭരണ പ്രതിപക്ഷ പോര്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ചോദിച്ച് വാങ്ങാൻ പ്രധാനമന്ത്രിക്ക് ഭയമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. സർവകലാശാലകൾ കാവിവത്കരിക്കാൻ ആർഎസ്എസ് ശ്രമമെന്ന് ഖർഗെ ആരോപിച്ചു. മനുസ്മൃതിയുമായ ബന്ധപ്പെട്ട ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ ഭരണ പക്ഷം രംഗത്തെത്തി. പരാമർശങ്ങൾ സഭ രേഖകളിൽ ഉൾപ്പെടുത്തില്ല എന്ന് രാജ്യസഭ അധ്യക്ഷൻ വ്യക്തമാക്കി.
