വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലോഞ്ച്. രണ്ട് പതിപ്പിലാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. പരിമിത കാല ഓഫർ എന്ന നിലയിൽ 5,000 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് Z2 സൗജന്യമായി സ്വന്തമാക്കാം.
![](https://swanthamlekhakan.news/wp-content/uploads/2024/02/oneplus-750x423-1.jpg)