നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിഷയ വിദഗ്ധരുടെ നിയമനത്തിന് രേഖാമൂലമുള്ള നടപടിക്രമങ്ങളോ നിയമന ഉത്തരവോ ഇല്ലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ക്കും വിവര്‍ത്തകര്‍ക്കും മേല്‍ മതിയായ നിരീക്ഷണവുമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
