മുഴുവൻ മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Breaking

യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. ഘടകകക്ഷി നേതാക്കളുമായി നാളെ നിയുക്ത മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ 11 മുതലാകും ചർച്ചകൾ. തിങ്കളാഴ്ച സത്യപ്രതിനിക്കുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഈ മാസം 22ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. 18 ന് മുഴുവൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കും. 21 എംഎൽഎമാരുടെ സത്യപ്രതിജ്ഞ അന്ന് നടക്കും. 22 സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. UDF നയപ്രഖ്യാപനം ഈ മാസം 28 ന് നടക്കും. അടുത്ത മാസം 5 ന് ബജറ്റ് നടക്കും. കോൺഗ്രസിന്റെ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ നേതാക്കളുമായി ചർച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *