ഒരു കുടുംബത്തിലെ നാല് പേരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Breaking Kerala

ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ. സർക്കാർ സ്കൂൾ അധ്യാപകനായ രഞ്ജിത്ത്, ഭാര്യ രശ്‌മി, മകൻ ആദി , മകൾ ആദ്യ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. രഞ്ജിത്തിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നാല് മൃതശരീരങ്ങളും മെഡിക്കൽ കോളേജിന് വൈദ്യപരിശോധനക്ക് നൽകണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *