കൊച്ചിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സീപോർട് എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിരവധി സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Continue Reading

ഒരു കുടുംബത്തിലെ നാല് പേരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ. സർക്കാർ സ്കൂൾ അധ്യാപകനായ രഞ്ജിത്ത്, ഭാര്യ രശ്‌മി, മകൻ ആദി , മകൾ ആദ്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രഞ്ജിത്തിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നാല് മൃതശരീരങ്ങളും മെഡിക്കൽ കോളേജിന് വൈദ്യപരിശോധനക്ക് നൽകണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Continue Reading