ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

Breaking

വിസ്മയവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ആർക്ക് നറുക്ക് വീഴുമെന്നതിൽ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണായക യോഗം ഇന്ന്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. ഡൽഹി വിമാനത്താവളത്തിൽ കെസിക്ക് പ്രവർത്തകർ വൻ സ്വീകരണമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *