തിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പി എസ് സിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. പി എസ് സി ചെയർമാൻ ഉൾപ്പെടെ ആർക്കും പ്രത്യേക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചെ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നിയമോപദേശം ലഭിച്ചതിനുശേഷം ആയിരിക്കും പോലീസിന്റെ തുടർ നടപടി. പരീക്ഷ ക്രമക്കേടിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി എസ് സി അംഗങ്ങളുടെ നിലപാട്. ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയത്. ആർക്കും പ്രത്യേക അധികാരമില്ലെന്നും അന്വേഷണവുമായി സഹകരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി.
