കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നത്.
