മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മേല്‍നോട്ടസമിതിയുടെ മേല്‍നോട്ടത്തില്‍ പരിശോധന വേണമെന്നും. തമിഴ്‌നാട് പരിശോധിക്കാന്‍ നേരത്തെ മേല്‍നോട്ടസമിതി ശുപാര്‍ശ ചെയ്തിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Continue Reading

ആനക്കൊമ്പ് കൈവശം വച്ച കേസ്: നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് […]

Continue Reading

ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി

ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ സംസ്ഥാന – ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു. ഉത്തരാഖണ്ടിലും പലയിടങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമാണ്. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ തുടങ്ങിയ ഇടങ്ങൾ വെള്ളത്തിനടിയിലായി.

Continue Reading

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ർദേശം. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാ ഗാന്ധി സര്‍വകലാശാലഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.

Continue Reading

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ 77 മത് സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൾ ആർ. രജ്ഞിത്ത് ദേശീയ പതാക ഉയർത്തി. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി.ജി.എം.നായർ പരിപാടി ഉത്ഘാടനം ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടർന്ന് കുട്ടികളുടെ കായിക പ്രദർശനം, ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോത് ജ്വലമായ സമര പോരാട്ടങ്ങളുടെ സ്മരണ ഉണർത്തിയ നൃത്തശില്പം, ദേശഭക്തിഗാനാലാപനം, ഭാരത് മാതാപൂജ എന്നിവ നടന്നു. സ്കൂൾ മാനേജർ കെ.റ്റി. ഉണ്ണികൃഷണൻ, സ്കൂൾ […]

Continue Reading

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി: മൊഴി ഇന്ന് രേഖപ്പെടുത്തും

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോളജിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. അതേസമയം അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ പരാതി നല്‍കിയിരുന്നെങ്കിലും നിലവിൽ കേസെടുത്തിട്ടില്ല. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

Continue Reading

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കാൽലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ 25,000 കടന്നു. തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന രീതിയിലാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Continue Reading

മദ്യപിച്ച് വാഹനമോടിച്ച് അപകടം: ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

കൊല്ലം: മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്. കൊല്ലം സ്വദേശിയായ അഡ്വ. വിനോദ് മാത്യു വില്‍സണെതിരെയാണ് കേസ്. ശനിയാഴ്ച രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നല്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ ആണ് പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയില്‍ വിനോദ് മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടത്തിനെ തുടര്‍ന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. […]

Continue Reading

വില പിടിച്ചുനിർത്തുവാൻ നേപ്പാളിൽ നിന്നും തക്കാളിയെത്തും

കഠ്മണ്ഡു: വില പിടിച്ചുനിര്‍ത്താന്‍ തക്കാളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച് ഇന്ത്യ. നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യാനാണ് തീരുമാനം. തക്കാളിയുടെ വില കിലോയ്ക്ക് 242 രൂപ വരെ ഉയര്‍ന്നത് കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വന്‍തോതില്‍ ഇറക്കുമതിക്കുള്ള സൗകര്യം ചെയ്താല്‍ എത്ര തക്കാളി വേണമെങ്കിലും ഇന്ത്യയ്ക്ക് നല്‍കാമെന്ന് നേപ്പാള്‍ കൃഷിമന്ത്രാലയം വക്താവ് ശബ്നം ശിവകോടി അറിയിച്ചിരുന്നു. നേപ്പാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നേപ്പാളില്‍ നിന്നുള്ള തക്കാളി ലഖ്നൗ, […]

Continue Reading

ശരീരത്തിൽ കൃത്രിമത്തങ്ങൾ നടത്തി യുവാവ്

നിരവധി ആളുകളാണ് ശരീരത്തിൽ കൃത്രിമത്തങ്ങൾ നടത്തി ശരീരത്തെ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിചിത്രമായ ഒരു സംഭവമാണ് ഫ്രാൻസിൽ നടന്നത്. 35 കാരനായ ആന്റണി ലോഫ്രെഡ എന്ന യുവാവ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വൻതോതിലുള്ള ശരീരപരിവർത്തനങ്ങളാണ് ഇയാൾ ചെയ്തത്. തന്റെ സ്വപ്ന രൂപം കൈവരിക്കാൻ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചത്. കൂടാതെ ശരീരം മുഴുവൻ കറുത്ത നിറത്തിലേക്ക് മാറ്റാൻ കണ്ണ് ഉൾപ്പെടെ ശരീരത്തിന് മുഴുവൻ […]

Continue Reading