ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: ബിജെപി നേതാവ് പി പി മുകുന്ദന്‍ (77)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.

Continue Reading

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെകെ രമയുടെ പ്രധാന ആവശ്യം. കേസില്‍ വെറുതെ വിട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യമുണ്ട്. കെകെ രമയെ അനുകൂലിച്ചുള്ള പ്രൊസിക്യൂഷന്റെ ആവശ്യത്തിലും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതികള്‍ക്ക് എതിരെ പ്രൊസിക്യൂഷന്‍ […]

Continue Reading

മണിപ്പുരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്പോക്പിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നില്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറയുന്നു.

Continue Reading

നിര്യാതയായി

പാറയ്ക്കൽ, ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം പെരുമ്പടന്നയിൽ സെലീന ജോസഫ് (92) നിര്യാതയായി. മൃതസംസ്ക്കാരം 12.9.23 ചൊവ്വ രാവിലെ 11 ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ . മക്കൾ വത്സ, ജോയി (Late) ബാബു, ബീന, ജീന, സിസ്റ്റർ സിജി എഫ്.എസ്.സി. മരുമക്കൾ പോൾ, വർഗീസ്, സെബാസ്റ്റ്യൻ, ലാലി, സീബ. പരേതയുടെ നേത്രങ്ങൾ ദാനം ചെയ്തു.

Continue Reading

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 10-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ 11-09-2023 : ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]

Continue Reading

നിര്യാതയായി

പറവൂർ വടക്കേക്കര മുറവൻതുരുത്ത് സ്രാമ്പിക്കൽ പരേതനായ സി പി പൈലിയുടെ ഭാര്യ മറിയാമ്മ(89) നിര്യാതയായി ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് മടപ്ലാതുരുത്ത് സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ സിസ്റ്റർ ആനി പോൾ C T. C( മധ്യപ്രദേശ്)/ മേരി/ സിസ്റ്റർ എൽ സി C.C.R കൊല്ലം ജോസഫ് ( മുൻ മനോരമ ഏജന്റ് ) Fr ടോമി സ്രാമ്പിക്കൽ ( വികാരി സെൻതോമസ് ചർച്ച് തിരുത്തൂർ )Fr ജോയി സ്രാമ്പിക്കൽ ( കോട്ടപ്പുറം രൂപത […]

Continue Reading

സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോ കാർഡിയൽ ഇൻഫാക്ഷനാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

Continue Reading

പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിന്‍റെ ഡ്രൈവറായ കൃഷ്ണന്‍കുട്ടി, ഒപ്പമുണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊച്ചിയില്‍ നിന്നും പെട്രോളുമായി എത്തിയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

ഐ സി എസ് സി സംസ്ഥാനതല കബഡി മത്സരങ്ങൾ തുടങ്ങി

പയ്യാവൂർ:ഐ.സി.എസ് . ഇ സംസ്ഥാന തല കബഡി മത്സരങ്ങൾ സെൻ്റ് ആൻസ് സ്കൂൾ മൈതാനിയിൽ തുടങ്ങി .മത്സരങ്ങൾ കണ്ണൂർ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ കെ.ആർ നിഖിൽ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സിസ്റ്റർ കൊച്ചുറാണി അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ രജനി സുന്ദരൻ,സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജിൽസി , ആൻ മരിയ ജോംസൺ എന്നിവർ പ്രസംഗിച്ചു.മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അണ്ടർ 14 വിഭാഗം പെൺകുട്ടികളിൽ സെൻ്റ് ആൻസ് സ്ക്കൂൾ പയ്യാവൂർ ഒന്നാംസ്ഥാനവും ,അൽഫോൺസ ഭരണങ്ങാനം രണ്ടാം […]

Continue Reading

ഡൽഹി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഡൽഹി ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അനിൽകുമാർ എന്ന വിദ്യാർത്ഥിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. ബി ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനിൽകുമാർ. ക്യാമ്പസിൽ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ കഴിഞ്ഞ ജൂലൈയിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും ദളിത് വിദ്യാർത്ഥികളാണ്.

Continue Reading