യുകെയിൽ മലയാളി കാറിനുള്ളിൽ മരിച്ച നിലയിൽ

കവന്‍ട്രി: യുകെയിൽ പത്തനംതിട്ട സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ. 53 കാരനായ റെജിയുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. റെജിയും കുടുംബവും യു കെയിലെത്തിയത് ഒന്നര വർഷം മുമ്പാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ മൃതദേഹം കാർ പാർക്കിംഗ് സ്പേസിലെ കാറിനുള്ളിൽ കണ്ടെത്തിയത്.ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയും ഹേ വാര്‍ഡ് ഹീത് മലയാളി കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി.പത്തനംതിട്ട […]

Continue Reading

സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇ പി ജയരാജന്‍

ഡല്‍ഹി: സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ താന്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ പി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പീഡനകേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടി ചേര്‍ത്തതിന് പിന്നിലെ ഗൂഡാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ല എന്നും ഇപി ജയരാജന്‍ പറഞ്ഞു. തരംതാണ ആരോപണങ്ങളിലേയ്ക്ക് തള്ളി വിടരുത്. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ […]

Continue Reading

മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു

ബാര്‍ഡോ: മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ രോഗമാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. യുവതി ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന […]

Continue Reading

സ്കൂൾ കലോത്സവം സ്പന്ദനം -2023 ഡോക്ടർ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പെരുവ: ഗവ: വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് പെരുവ സ്കൂൾ കലോത്സവം “സ്പന്ദനം -2023” പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും ഡോക്ടറുമായ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ സി.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഡിക്സൺ തോമസ് അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കുമാരി ശില്പാദാസ്, പി ടി എ വൈസ് പ്രസിഡൻറ് പോൾ ജോസഫ് എന്നിവർ ആശംസകൾ പറഞ്ഞു. സ്കൂൾ എച്ച്. എം. ഇൻ ചാർജ് സെലിമോൾ ഫ്രാൻസിസ് […]

Continue Reading

എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അടുത്ത ചൊവ്വാഴ്ച മൊയ്തീന്‍ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം 19ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സിപിഎം നേതാക്കളും കൗണ്‍സിലര്‍മാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി വായ്പകളുടെ മറവില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ 300 കോടി രൂപയുടെ […]

Continue Reading

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കും.

Continue Reading

മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: സമീപവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സമീപവാസിയായ മദ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8.30 മണിയോടുകൂടി ആക്രമിക്കുകയായിരുന്നു. യുവാവ് മധ്യവയസ്കന്റെ വീടിന്റെ വാതിലിൽ സ്ഥിരമായി കൊട്ടുകയും, ജനലിൽ കൂടി നോക്കുകയും ചെയ്യുന്നത് മധ്യവയസ്കൻ യുവാവിന്റെ അമ്മയോട് പറഞ്ഞുകൊണ്ടിരുന്ന സമയത്ത് ഇതിലുള്ള വിരോധം മൂലം യുവാവ് ഇയാളെ ചീത്ത വിളിക്കുകയും […]

Continue Reading

ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കൊച്ചി: ബിജെപി നേതാവ് പി പി മുകുന്ദന്‍ (77)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.

Continue Reading

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെകെ രമയുടെ പ്രധാന ആവശ്യം. കേസില്‍ വെറുതെ വിട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യമുണ്ട്. കെകെ രമയെ അനുകൂലിച്ചുള്ള പ്രൊസിക്യൂഷന്റെ ആവശ്യത്തിലും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതികള്‍ക്ക് എതിരെ പ്രൊസിക്യൂഷന്‍ […]

Continue Reading

മണിപ്പുരിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. കാങ്പോക്പിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നില്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറയുന്നു.

Continue Reading