ഈദിന് ആട്ടിറച്ചിയുമായി പോയവരെ ബീഫെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തി ക്രൂര മര്‍ദ്ദനം

ഡല്‍ഹി: മധ്യപ്രദേശില്‍ ഈദുല്‍ അദ്ഹ ആഘോഷത്തിനിടെ ബീഫ് കൊണ്ടുപോയെന്നാരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് പേരെ ആക്രമിച്ചു. സിഹാദ ഗ്രാമത്തില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ഇംലിപുരയില്‍ നിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം. ഖാണ്ഡവയിലെ പോളിടെക്നിക് കോളേജിന് സമീപം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി. ആരോപണം നിഷേധിച്ച് തങ്ങള്‍ ആട്ടിറച്ചി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി പോലീസ് […]

Continue Reading

മികച്ച ഗോളിനുള്ള പുരസ്‌കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം അർജൻ്റീനൻ സൂപ്പർതാരം ലയണല്‍ മെസിക്ക്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വേണ്ടി ബെന്‍ഫിക്കയ്‌ക്കെതിരെ നേടിയ മനോഹര ഗോളാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

Continue Reading

എൻ ഫ്രഷ് മാർട്ട് പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് വെള്ളിമാട്കുന്ന് പൂളക്കടവ് ജംഗ്ഷനിൽ എൻ ഫ്രഷ് മാർട്ട് സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.കൗൺസിലർ ചന്ദ്രൻ , മോഹനൻ പുതിയോട്ടിൽ,കോമളം എസ് നായർ ,ശശി ,ബിന്ദു, നന്ദിനി തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ എട്ടു മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിൽ ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുമെന്നും എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും ഓഫർ ഉണ്ടായിരിക്കുമെന്നും എൻ ഫ്രഷ് മാർട്ട് പ്രതിനിധികൾ അറിയിച്ചു.

Continue Reading

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ നീട്ടി കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ കോടതി നീട്ടി. കാവേരി ആശുപത്രിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് മന്ത്രി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിക്കു മുന്നിൽ ഹാജരായത്. അറസ്റ്റിലായ മന്ത്രിയുടെ ആരോഗ്യനില ആരാഞ്ഞ ജഡ്ജി ജൂലൈ 12 വരെ കസ്റ്റഡി നീട്ടുകയായിരുന്നു. ജൂൺ 14നാണ് മന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ അസ്വസ്ഥതയും നെഞ്ചുവേദനയും […]

Continue Reading

വധുവിന്റെ കുടുംബവുമായി പോകുകയായിരുന്ന ട്രക്ക് നദിയില്‍ വീണു: കുട്ടികളടക്കം 10 പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാതിയയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നിര്‍ദേശം നല്‍കി. ദാതിയയിലെ ദുര്‍സാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുഹാര ഗ്രാമത്തിലാണ് അപകടം നടന്നത്. ഗ്വാളിയോറിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബുഹ്റ നദിയിലേക്ക് വീഴുകയായിരുന്നു. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ ഗ്രാമവാസികള്‍ […]

Continue Reading

കണ്ണൂരില്‍ ശക്തമായ മഴ; വീടുകളില്‍ വെള്ളം കയറി

കണ്ണൂര്‍ മട്ടന്നൂരില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി. വിമാനത്താവളത്തിന് സമീപമുള്ള വീടുകളിലാണ് വെള്ളം കയറിയത്. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. അതിയേടത്ത് അനില്‍കുമാറിനെയും കുടുംബത്തെയുമാണ് രാത്രിയോടെ മാറ്റി പാര്‍പ്പിച്ചത്.

Continue Reading

പാലക്കാട് പല്ലശനയിലെ തലമുട്ടൽ ആചാരം ചർച്ചയാവുന്നു

പാലക്കാട് പല്ലശ്ശനയിൽ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമകളിൽ വൈറൽ ആയിരിക്കുന്നത്. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ തലയും ഒപ്പം കണ്ണും കലങ്ങിയത്. പല്ലശന സ്വദേശിയായ സച്ചിന്‍റെ വിവാഹ ശേഷം വധുവിന്‍റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം പണിയായത്. അതാണ് തലമുട്ടല്, കൊഴപ്പോല്ല കൊഴപ്പോല്ലെന്ന് ചടങ്ങിന് നേതൃത്വം കൊടുക്കുന്നവര്‍ പശ്ചാത്തലത്തില്‍ പറയുന്നുണ്ടെങ്കിലും ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്ല വിശദമാക്കുന്നത്. കോഴിക്കോട് […]

Continue Reading

നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ‘ദ സൗണ്ട് ഓഫ് മ്യൂസിക്’പ്രത്യേക പ്രദർശനം സമർപ്പിച്ചു നിത അംബാനി

കൊച്ചി/മുംബൈ 26/06/2023 ചിരിയുടെയും ആത്മബന്ധത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ച്, നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ മ്യൂസിക്കൽ ഷോയുടെ പ്രത്യേക പ്രദർശനം സമർപ്പിച്ചു നിത അംബാനി. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ പ്രത്യേക പ്രദർശനത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള 18 എൻജിഒകളിൽ നിന്നായി 3400 കുട്ടികളും മുതിർന്ന പൗരന്മാരും പങ്കെടുത്തു. വാരാന്ത്യത്തിൽ നടന്ന രണ്ട് പ്രത്യേക ഷോകളിൽ, ഭിന്നശേഷിയുള്ള കുട്ടികൾ ഉൾപ്പെടെ, മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. റിലയൻസ് ഫൗണ്ടേഷന്റെ […]

Continue Reading

ലഹരിക്കെതിരെ സന്ദേശവുമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

എറണാകുളം : കായികവിനോദങ്ങളിലും , നല്ല സൗഹൃദക്കൂട്ടായ്മകളിലും ആനന്ദം കണ്ടെത്താൻ യുവജനങ്ങൾക്ക് സാധിക്കണമെന്ന് സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പൊന്നുരുന്നിയിൽ വച്ചു നടത്തിയ സൗഹൃദ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാരിത്താസ് ഇന്ത്യയും, കേരള സോഷ്യൽ സർവീസ് ഫോറവും എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സജീവം ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. യുവാക്കൾക്കിടയിൽ ലഹരിയുടെ […]

Continue Reading

മഴ ദൈവങ്ങളുടെ പ്രീതി നേടാൻ പരസ്പരം വിവാഹം കഴിച്ച് യുവാക്കള്‍

കടുത്ത വരൾച്ചയിൽ നിന്നും രക്ഷനേടാൻ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പരസ്പരം വിവാഹം ചെയ്ത വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്ന് പുറത്തുവരുന്നത്. സംസ്ഥാനത്തെ മാണ്ഡ്യ ജില്ലയിലാണ് മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ യുവാക്കൾ പ്രതീകാത്മകമായി പരസ്പരം വിവാഹം ചെയ്തത്. കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് ചടങ്ങുകൾ. വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. പ്രതീകാത്മകമായി വിവാഹം നടത്തിയ ഗ്രാമവാസികൾ ഒരു വിരുന്നും സംഘടിപ്പിച്ചു. “മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യിക്കുന്നതിനുമുള്ള പ്രാർത്ഥനാ ചടങ്ങിന്റെ ഭാഗമായാണ് ഇത് ചെയ്തത്. വിവാഹത്തിന് പിന്നാലെ ഒരു സദ്യയും […]

Continue Reading