കെ. പൊന്‍മുടി കസ്റ്റഡിയില്‍; സ്റ്റാലിന്‍ മന്ത്രി സഭയിലെ രണ്ടാമനും ഇഡി കുരുക്കില്‍

ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം സ്റ്റാലിന്റെ ക്യാബിനറ്റ് മന്ത്രി കെ.പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷം മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലെത്തിച്ചു. 2006ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകിയതിലൂടെ ഖജനാവിന് 28 കോടി നഷ്ടമുണ്ടാക്കിയ കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി.ജയലളിതയുടെ കാലത്താണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. 11 വർഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം […]

Continue Reading

ഫ്ലോറിഡയില്‍ ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ പിടിച്ചു

ഫ്‌ളോറിഡ: 19 അടി നീളവും 125 പൗണ്ട് ഭാരവുമുള്ള, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളം കൂടിയ ബര്‍മീസ് പെരുമ്പാമ്പിനെ ‘ഗ്ലേഡ്‌സ് ബോയ്‌സ്’ എന്നറിയപ്പെടുന്ന ഫ്േളാറിഡ ജോഡി പിടികൂടി. നേപ്പിള്‍സ് സ്വദേശിയായ ജെയ്ക്ക് വാലേരി ജൂലൈ 10 ന് പുലര്‍ച്ചെ ഒരു മണിയോടെ ബിഗ് സൈപ്രസ് നാഷണല്‍ പ്രിസര്‍വില്‍ പാമ്പിനെ കണ്ടെത്തി. കടിക്കാന്‍ ശ്രമിച്ച കൂറ്റന്‍ പെരുമ്പാമ്പിനെ റോഡരികിലെ പുല്ലില്‍ നിന്ന് പുറത്തെടുക്കുന്നതും ഗുസ്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം. വന്യജീവി ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് പാമ്പിനെ ഇവര്‍ […]

Continue Reading

സിഗ്നല്‍ തെറ്റിച്ചതിന് ദളപതി വിജയ്ക് പിഴ

ചെന്നൈ: ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ […]

Continue Reading

സിപിഐഎം സെമിനാറിൽ പങ്കെടുക്കും, നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചു; താമരശേരി ബിഷപ്പ്

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെജിമോസ് ഇഞ്ചനാനിയൽ പറഞ്ഞു. സിപിഐഎം നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചെന്ന് താമരശേരി അതിരൂപത ബിഷപ്പ് പറഞ്ഞു. അതേസമയം, മണിപ്പൂർ കലാപത്തെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു.

Continue Reading

ന്യൂയോർക്കിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്; 1 മരണം, 13,000ത്തോളം പേർ ഇരുട്ടിലായി

ന്യൂയോർക്ക് നഗരത്തിൽ മിന്നൽ പ്രളയത്തിന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ബേസ്‌മെന്റ് അപ്പാർട്ട്‌മെന്റുകളിലെ താമസക്കാരോട് ഉയർന്ന നിലയിലേക്ക് മാറാനും എല്ലാ ജനങ്ങളോടും ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കനത്ത മഴയിൽ നിരവധി പേരെ കാണാതായതായും ഒരു വീട് ഒലിച്ചുപോയതായും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സ്ഥിരീകരിച്ചു. മഴ തെക്കുകിഴക്കൻ ന്യൂയോർക്കിലെ ഹഡ്‌സൺ താഴ്‌വരയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഹൈലാൻഡ്‌സ് പട്ടണത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പല പ്രദേശങ്ങളിലും അഞ്ച് മുതൽ എട്ട് ഇഞ്ച് വരെ മഴ […]

Continue Reading

ഡെല്‍ഹി ഐഐടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഡൽഹി ഐഐടിയിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ. ബി-ടെക് അവസാന വർഷ വിദ്യാർത്ഥിനിയായ ആയുഷ് ആഷ്‌നയെ (20) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആത്മഹത്യയെക്കുറിച്ച് ഡൽഹി കിഷൻഗഡ് പോലീസ് സ്റ്റേഷന് വിവരം ലഭിച്ചത്. ആയുഷിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ദിവസം […]

Continue Reading

മണിയമ്മ രാമദാസ് മണിബെൻ അന്തരിച്ചു

ചേർത്തല: മണിബെൻവീട്ടിൽ പരേതനായ അഡ്വ.രാമദാസിന്റെ സഹധർമ്മിണി മണിയമ്മ രാമദാസ്-94 അന്തരിച്ചു.SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദരിയാണ്. മക്കൾ: ലേഖ പ്രഭാകരൻ (ലണ്ടൻ), അഡ്വ.ആർ.കെ.ദാസ് (ചേർത്തല SNDP യൂണിയൻ മുൻ സെക്രട്ടറി), അജിത്ദാസ്(മുരളി)(കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം, ചേർത്തല കെ.എം.സി.എൻ. ഡയറക്റ്റർ, മണിബെൻ വേൾഡ് വിഷൻ ഉടമ), അജയ് ദാസ്(അപ്പച്ചൻ) (ബിസിനസ്). മരുമക്കൾ: പ്രഭാകരൻ (ലണ്ടൻ), പ്രൊഫ.പ്രസന്ന (റിട്ട.പ്രൊഫ. എസ്.എൻ. കോളേജ്, ചേർത്തല), ഗീത തോംവീട്ടിൽ,ലിജി (റിട്ട.പ്രിൻസിപ്പാൾ,SNട്രസ്റ്റ് സ്കൂൾ). സംസ്കാരം ഇന്ന്, ജൂലൈ […]

Continue Reading

ഡൽഹി മെട്രോ ട്രെയിനിന് മുന്നിൽ ചാടി 25 കാരൻ ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കൈലാഷ് കോളനി സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്നിൽ ചാടി 25 കാരൻ ആത്മഹത്യ ചെയ്തു. ഈസ്റ്റ് കൈലാഷ് സ്വദേശിയായ അജയ് അർജുൻ ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെത്തുടര്ന്ന് പോലീസ് സ്ഥലത്തെത്തി സിസിടീവീ ദൃശ്യങ്ങൾ ശേഖരിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 174-ാം വകുപ്പ് പ്രയോഗിച്ച് പോലീസ് ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മെട്രോ സംവിധാനം ഇപ്പോൾ പ്രവർത്തനക്ഷമമാണെന്നും വാർത്താ ഏജൻസിയായ പിടിഐയിൽ റിപ്പോർട്ട് ചെയ്തു അതേസമയം ഡൽഹിയിൽ സമാനസംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട് .കഴിഞ്ഞ മാസം നോയിഡയിലെ […]

Continue Reading

പാൻ ഇന്ത്യൻ ചിത്രമായി ഐഡൻറിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യൻ താര റാണി തൃഷ

ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്. 50 കോടിയിൽ പരം മുതൽമുടക്കിൽ നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം ഒരുക്കുന്നത്, നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം […]

Continue Reading

കർണാടക തീരത്ത് കനത്ത മഴ: മണ്ണിടിച്ചിലിൽ യുവതി മരിച്ചു

മംഗളൂരു: ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഹമ്മദിന്റെ ഭാര്യ സറീനയാണ് (47) മരിച്ചത്. കനത്ത മഴമൂലം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ കനത്ത മഴയില്‍ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞ് വീണാണ് സറീന മരിച്ചത്. മകള്‍ സഫ (20)യെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ […]

Continue Reading