മൊബൈൽ ലോകത്ത് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്

മൊബൈൽ ലോകത്ത് ആപ്പിൾ സ്മാർട്ട് ഫോൺ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്. ഐഫോൺ 15 സീരീസ് വിപണിയിൽ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സാംസങ് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്പിളിൽ ഒതുക്കാനാണ് ആപ്പിൾ ശ്രമിക്കുക. ഐഫോൺ 15 സീരീസ് ഈ മാസം ഇന്ത്യയടക്കം രാജ്യങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സൂചന. മാർക്കറ്റ് ഇന്റലിജൻസ് കമ്പനിയായ ട്രെൻഡ്ഫോഴ്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സാംസങ് 53.9 ദശലക്ഷം യൂനിറ്റുകൾ 2023 ലെ രണ്ടാം […]

Continue Reading

ലക്ഷ്യത്തിലേക്ക് ഒരുപടി കൂടെ അടുത്ത് ചന്ദ്രയാന്‍ 3; ചിത്രങ്ങള്‍ പുറത്ത് വിട്ടു

ദില്ലി: ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്‌ആര്‍ഒ. ലാൻഡറിലെ രണ്ട് വ്യത്യസ്ത ക്യാമറകള്‍ എടുത്ത ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. ജൂലൈ പതിനാലിന് വിക്ഷേപണ ശേഷം ലാൻഡര്‍ ഇമേജര്‍ ക്യാമറയാണ് ഭൂമിയുടെ ചിത്രം പകര്‍ത്തിയത്. ചന്ദ്രനില്‍ ഇറങ്ങാൻ സഹായിക്കാനായി രൂപകല്‍പ്പന ചെയ്ത ലാൻഡര്‍ ഹോറിസോണ്ടല്‍ വെലോസിറ്റി ക്യാമറയെടുത്ത ചന്ദ്രന്‍റെ ചിത്രമാണ് രണ്ടാമത്തേത്. ഓഗസ്റ്റ് ആറിനാണ് ഈ ചിത്രം പകര്‍ത്തിയത്. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഭ്രമണപഥ താഴ്ത്തല്‍ ഓഗസ്റ്റ് 14ന് […]

Continue Reading

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുമെന്നതുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് ഈ ചാനലുകള്‍ നല്‍കിയത്. എട്ട് ചാനലുകള്‍ക്കും കൂടി 23 ദശലക്ഷത്തോളം വരിക്കാരുണ്ട്. യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ളോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരഹോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വസ്തുതാപരമായി […]

Continue Reading

കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.

Continue Reading

ഐഫോണ്‍ 15 ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; വില എത്ര? സവിശേഷതകൾ എന്തൊക്കെ?

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസിലെ ഐഫോൺ 15 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13 ന് ആപ്പിൾ ലോഞ്ച് ഇവന്റ് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം, സെപ്റ്റംബർ 7 ന് ‘ഫാർ ഔട്ട്’ എന്ന പരിപാടിയിൽ ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയിരുന്നു. ലോഞ്ച് തീയതി നിലവിലെ വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 13-ന് അവധി എടുക്കരുതെന്ന് ജീവനക്കാരോട് കമ്ബനി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പിന്തുടരുന്ന ആപ്പിളിന്റെ ഐഫോണ്‍ ലോഞ്ച് ഇവൻറ് […]

Continue Reading

ഐകൂ കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും

കൊച്ചി:വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകൂ കേരളത്തില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി. 2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്. പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐകൂ നവീന സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളെ […]

Continue Reading

കിളിയെ പറത്തും; അടിമുടി മാറാനൊരുങ്ങി ട്വിറ്റർ

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമത്തെ തുടച്ചു കളയാനൊരുങ്ങി ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്കിന്റെ പുതിയ പ്രഖ്യാപനം. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തു. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കുമെന്നാണ് വിവരം.ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് […]

Continue Reading

ചന്ദ്രയാന്‍ 3 ദൗത്യം പരാജയപ്പെടുമെന്ന് വിവാദ പോസ്റ്റുമായി കര്‍ണാടകയിലെ അധ്യാപകന്‍

ഇന്ത്യയുടെ ചാന്ദ്ര അഭിമാന പദ്ധതിയായ ചന്ദ്രയാൻ – 3 ദൗത്യം പരാജയപ്പെടുമെന്ന വിവാദ പോസ്റ്റുമായി കർണാടകയിലെ ഒരു അധ്യാപകൻ. സംസ്ഥാനത്തെ മല്ലേശ്വരം പിയു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയായ ട്വിറ്ററിൽ പോസ്റ്റിട്ടത്. എന്നാൽ, ഈ കുറിപ്പ് വിവാദമായതോടെ കർണാടക സർക്കാർ അധ്യാപകനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു മൂർത്തിയുടെ ട്വീറ്റ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ […]

Continue Reading

ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ എന്നും വാട്ട്സ്ആപ്പ് ശ്രദ്ധിക്കാറുണ്ട്. ഉപയോഗം എളുപ്പമാക്കാൻ എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട് ആപ്പ്. ഇപ്പോൾ രണ്ട് ഉപകരണങ്ങൾക്കിടയിൽ ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആപ്പ് അവതരിപ്പിച്ച പുതിയ അപ്ഡേറ്റിലാണ് മറ്റു ഫോണുകളിലേക്ക് വേ​ഗത്തിൽ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള സംവിധാനം വന്നിരിക്കുന്നത്. ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ സമ്പൂർണ്ണ ചാറ്റും മീ‍ഡിയ ഹിസ്റ്ററിയും സംരക്ഷിക്കാനുളള സംവിധാനമാണ് മാർക്ക് സക്കർബർ​ഗ് പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്കും […]

Continue Reading

രഹസ്യം പരസ്യമാകുമെന്ന പേടി ഇനി വേണ്ട! ഒടുവിൽ കാത്തിരുന്ന ആ ഫീച്ചറും വാട്ട്‌സ്ആപ്പിലേക്ക്

ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അതാണ് വാട്ട്‌സ്ആപ്പ്.പകരം വെക്കാനില്ലാത്ത് കിടിലൻ ഫീച്ചറുകൾ തന്നെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.വോയിസ്‌ സ്റ്റാറ്റസ് ഫീച്ചർ, മെസേജ് യുവർസെൽഫ്, മൾട്ടിപ്പിൾ ഡിവൈസ് ലിങ്ക് ഫീച്ചർ അടക്കം അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകൾ എല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.ഫോൺ നമ്പർ പ്രൈവസി എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പേര് […]

Continue Reading