കെ ഫോൺ: നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു

കെ – ഫോൺ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിന് ലോക്കൽ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ തെരഞ്ഞെടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രാദേശിക കേബിൾ/ഇന്റർനെറ്റ് ഓപ്പറേറ്റർമാരുടെ സംഗമം ഇതിനു മുന്നോടിയായി നടത്തും. ഓഗസ്റ്റ് 9 ന് രാവിലെ 10 ന് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഹോട്ടൽ ഫോർട്ട് മാനറിലാണ് പരിപാടി. നേരിട്ടെത്തി പരിപാടി ദിവസവും രജിസ്റ്റർ ചെയ്യാം.

Continue Reading

ഐഫോണ്‍ 15 ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു; വില എത്ര? സവിശേഷതകൾ എന്തൊക്കെ?

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസിലെ ഐഫോൺ 15 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13 ന് ആപ്പിൾ ലോഞ്ച് ഇവന്റ് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം, സെപ്റ്റംബർ 7 ന് ‘ഫാർ ഔട്ട്’ എന്ന പരിപാടിയിൽ ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയിരുന്നു. ലോഞ്ച് തീയതി നിലവിലെ വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 13-ന് അവധി എടുക്കരുതെന്ന് ജീവനക്കാരോട് കമ്ബനി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പിന്തുടരുന്ന ആപ്പിളിന്റെ ഐഫോണ്‍ ലോഞ്ച് ഇവൻറ് […]

Continue Reading

ഐകൂ കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി; വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കേരളവും

കൊച്ചി:വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ഐകൂ കേരളത്തില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി. 2023 ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്തു കൈവരിക്കാനായത്. പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐകൂ നവീന സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളെ […]

Continue Reading

കിളിയെ പറത്തും; അടിമുടി മാറാനൊരുങ്ങി ട്വിറ്റർ

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമത്തെ തുടച്ചു കളയാനൊരുങ്ങി ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്കിന്റെ പുതിയ പ്രഖ്യാപനം. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും” എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തു. നീല നിറവും, പേരും മാറ്റി എക്സ് എന്ന ഒറ്റ അക്ഷരത്തിലേക്ക് ആപ്പിനെ ചുരുക്കുമെന്നാണ് വിവരം.ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് […]

Continue Reading

ചന്ദ്രയാന്‍ 3 ദൗത്യം പരാജയപ്പെടുമെന്ന് വിവാദ പോസ്റ്റുമായി കര്‍ണാടകയിലെ അധ്യാപകന്‍

ഇന്ത്യയുടെ ചാന്ദ്ര അഭിമാന പദ്ധതിയായ ചന്ദ്രയാൻ – 3 ദൗത്യം പരാജയപ്പെടുമെന്ന വിവാദ പോസ്റ്റുമായി കർണാടകയിലെ ഒരു അധ്യാപകൻ. സംസ്ഥാനത്തെ മല്ലേശ്വരം പിയു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയായ ട്വിറ്ററിൽ പോസ്റ്റിട്ടത്. എന്നാൽ, ഈ കുറിപ്പ് വിവാദമായതോടെ കർണാടക സർക്കാർ അധ്യാപകനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു മൂർത്തിയുടെ ട്വീറ്റ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സോഷ്യൽ മീഡിയാ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ […]

Continue Reading

ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്കായി പുതിയ അപ്‌ഡേറ്റുകൾ അവതരിപ്പിക്കാൻ എന്നും വാട്ട്സ്ആപ്പ് ശ്രദ്ധിക്കാറുണ്ട്. ഉപയോഗം എളുപ്പമാക്കാൻ എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട് ആപ്പ്. ഇപ്പോൾ രണ്ട് ഉപകരണങ്ങൾക്കിടയിൽ ക്യൂ ആർ കോഡിലൂടെ ചാറ്റ് ഹിസ്റ്ററി കൈമാറാനുള്ള സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ആപ്പ് അവതരിപ്പിച്ച പുതിയ അപ്ഡേറ്റിലാണ് മറ്റു ഫോണുകളിലേക്ക് വേ​ഗത്തിൽ ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള സംവിധാനം വന്നിരിക്കുന്നത്. ആപ്പിൽ നിന്ന് പുറത്തുകടക്കാതെ തന്നെ സമ്പൂർണ്ണ ചാറ്റും മീ‍ഡിയ ഹിസ്റ്ററിയും സംരക്ഷിക്കാനുളള സംവിധാനമാണ് മാർക്ക് സക്കർബർ​ഗ് പ്രഖ്യാപിച്ചത്. ആൻഡ്രോയ്ഡിൽ നിന്ന് ഐഫോണിലേക്കും […]

Continue Reading

രഹസ്യം പരസ്യമാകുമെന്ന പേടി ഇനി വേണ്ട! ഒടുവിൽ കാത്തിരുന്ന ആ ഫീച്ചറും വാട്ട്‌സ്ആപ്പിലേക്ക്

ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അതാണ് വാട്ട്‌സ്ആപ്പ്.പകരം വെക്കാനില്ലാത്ത് കിടിലൻ ഫീച്ചറുകൾ തന്നെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.വോയിസ്‌ സ്റ്റാറ്റസ് ഫീച്ചർ, മെസേജ് യുവർസെൽഫ്, മൾട്ടിപ്പിൾ ഡിവൈസ് ലിങ്ക് ഫീച്ചർ അടക്കം അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകൾ എല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.ഫോൺ നമ്പർ പ്രൈവസി എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പേര് […]

Continue Reading

ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയില്‍ 61 ഒഴിവുകള്‍. സയന്റിസ്റ്റ് തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയര്‍-എസ്‌സി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് വൈകുന്നേരം അഞ്ച് വരെയാണ് അപേക്ഷിക്കാനുള്ള സമയം. vssc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്ഡി- ലെവല്‍ 11 (67,700 2,08,700 ) സയന്റിസ്റ്റ് / എഞ്ചിനീയര്‍-എസ്‌സി- ലെവല്‍ 10 (56,100 1,77,500 ), സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്ഡി പോസ്റ്റുകള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എഞ്ചിനീയര്‍-എസ്‌സി തസ്തികയിലേക്ക് 750 […]

Continue Reading

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ സ്വന്തമാക്കി മലയാളത്തിന്റെ താരദമ്പതികൾ

മലയാളത്തിന്റെ താര ‍ജോഡികളായ ഫഹദ് ഫാസിലും നസ്രിയ നസീമും തങ്ങളുടെ ഗാരിജിലെത്തിച്ചത് ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ. ലംബോർഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. മൂന്നു ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം […]

Continue Reading

ത്രെഡ്‌സില്‍ അക്കൗണ്ടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

മെറ്റയുടെ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഉപയോക്താക്കളുടെ എണ്ണം വളരെ വേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖര്‍ ത്രെഡ്‌സില്‍ അക്കൗണ്ടെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയനും ത്രെഡ്‌സിലെത്തിയിരിക്കുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസറ്റാണ് മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും […]

Continue Reading