കൊച്ചിയില്‍ വമ്പന്‍ ക്യാമ്പസുമായി ഐ.ബി.എസ്; 3,000 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാം

പ്രമുഖ ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ്‌വെയര്‍ സംസ്ഥാനത്തെ രണ്ടാമത്തെ ക്യാംപസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ 4.2 ഏക്കറില്‍ 3.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 14 നിലകളാണുള്ളത്. 3,000 പ്രൊഫഷണലുകള്‍ക്ക് ഒരേ സമയം ഇവിടെ ജോലിയെടുക്കാനാകും. 2005 മുതല്‍ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ബി.എസ് ഇതുവരെ ലീസിനെടുത്ത ഓഫീസുകളിലാണ് പ്രവര്‍ത്തിച്ചു വന്നത്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ സ്വന്തമായി ഓഫീസ് കെട്ടിടമുണ്ട്. ഏവിയേഷന്‍, ഹോസ്പിറ്റാലിലിറ്റി, ക്രൂസ് മേഖല എന്നിവിടങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് […]

Continue Reading

മെട്രോ ന​ഗരമാകാൻ തലസ്ഥാനം; സമ​ഗ്ര പദ്ധതിരേഖ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മെട്രോ ന​ഗരമാകാനൊരുങ്ങി തലസ്ഥാനം. മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ അന്തിമഘട്ടത്തിൽ. ഡിപിആറിന്റെ 95 ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. തുടർ നടപടികൾക്കായി ഡിഎംആർസി, കെഎംആർഎൽ അധികൃതരുടെ യോ​ഗം നാളെ ചേരും. തലസ്ഥാനത്തെ കര-വ്യോമ-ജല-​ഗതാ​ഗത മാർ​ഗങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകൾ ഡിപിആറിൽ ഉൾപ്പെടുത്തും. വരുന്ന മൂന്ന് പതിറ്റാണ്ടിനിടെ ന​ഗരത്തിൽ വരാനിരിക്കുന്ന സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും ഡിപിആറിൽ ഉൾപ്പെടുത്തും.

Continue Reading

മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ വേ​ഗത്തിൽ; ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യണം: ട്രാൻസ്പോർട്ട് കമ്മീഷണർ

മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ സുതാര്യമായും വേ​ഗത്തിലും ലഭ്യമാക്കാനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. വാഹന ഉടമകൾക്ക് സ്വയം മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പരിവാഹൻ വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തി. ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ മാത്രം രജിസ്റ്ററിം​ഗ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ 29-ാം തീയതിക്കുള്ളിൽ മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കണമെന്ന് കമ്മീഷണർ അറിയിച്ചു.

Continue Reading

സ്വകാര്യ മേഖലയിലെ ഒഴിവുകളും സര്‍ക്കാര്‍ വഴി; വരുന്നു പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

ഐഫോണും മാക്ക് ബുക്കും സുരക്ഷാ ഭീഷണിയില്‍, മുന്നറിയിപ്പുമായി സെര്‍ട്ട്-ഇന്‍

ആപ്പിള്‍ ഉപകരണങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍. സെര്‍ട്ട് പുറത്തുവിട്ട സിഐഎഡി-2024-0007 വള്‍നറബിലിറ്റി നോട്ടിലാണ് ആപ്പിള്‍ ഉല്പന്നങ്ങള്‍ ഹാക്കര്‍മാര്‍ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട വിവിധ മുന്നറിയിപ്പുകള്‍ ഉള്ളത്. പ്രത്യേകിച്ചും ഐഫോണുകള്‍, മാക്ക്ബുക്കുകള്‍ എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കുന്നത്. സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിച്ചാല്‍ ഉപകരണങ്ങളില്‍ കടന്നുകയറാനും, സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് ഏജന്‍സി പറയുന്നു.

Continue Reading

ജീവനക്കാരെ പിരിച്ചുവിടാന്‍ കോടികള്‍ ചെലവാക്കി ഗൂഗിള്‍, കണക്കുകള്‍ പുറത്തുവിട്ട് കമ്പനി

കഴിഞ്ഞ വര്‍ഷം പിരിച്ചുവിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ചെലവഴിച്ചതായി ഗൂഗിള്‍. പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഈ തുക. ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടി ചെലവഴിച്ചു. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ് വളരെ പിന്നിലാണ്. വര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ക്ലൗഡ് ബിസിനസ് 919 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്. […]

Continue Reading

കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ

കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാ​ഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോ​ഗിക്കുക. മറ്റൊരു കപ്പൽ കൂടി നിർമ്മിച്ച് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. ഡീസലിന് പുറമേ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻ തോതിൽ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

തേങ്ങ ഇടാനുണ്ടോ ; നാരിയൽ കോൾ സെന്ററിൽ വിളിക്കൂ…

കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.

Continue Reading

ഐഒഎസ് 18 ആപ്പിള്‍ ചരിത്രത്തിലെ ‘വലിയൊരു സംഭവം’ ആവുമെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഐഒഎസ് 18 പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഐഒഎസ് 18 ന്റെ വരവ് ആപ്പിളിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭവങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അപ്‌ഡേറ്റ് ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒന്നായിരിക്കും എന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ ബ്ലൂംബെര്‍ഗിലെ ചീഫ് കറസ്‌പോണ്ടന്റ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്.

Continue Reading

മൊബൈല്‍ ഫോണ്‍ വിലകുറയും: ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു

മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍, ലെന്‍സ്, പിന്‍ഭാഗത്തെ കവര്‍, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച വിവിധ പാര്‍ട്‌സുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.

Continue Reading