പണിയെല്ലാം എഐ ചെയ്‌തോളും, ചാറ്റ് ജിപിടി അറ്റ്‌ലസ് വെബ് ബ്രൗസറുമായി ഓപ്പണ്‍ എഐ

പുതിയ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. ചാറ്റ് ജിപിടി അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ചാറ്റ് ജിപിടിയുടെ കഴിവുകളില്‍ അധിഷ്ടിതമായി ഒരുക്കിയതാണ്. വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര്‍ എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്. മാക്ക് ഒഎസില്‍ ആണ് അറ്റ്‌ലസ് ആദ്യം എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ എത്തും. ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ചില […]

Continue Reading

വാട്‌സ്ആപ്പിൽ ഇനി തുടരെ തുടരെ സന്ദേശങ്ങൾ അയക്കാൻ കഴിയില്ല, പുതിയ മാറ്റവുമായി മെറ്റ

വാട്‌സ്ആപ്പ് സ്‌പാമിനും അനാവശ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മെറ്റാ കമ്പനി. മറുപടി നൽകാത്ത ആളുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും അയയ്ക്കാൻ കഴിയുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സാധാരണ ആശയവിനമയത്തെ ബാധിക്കാതെ സ്‌പാം സന്ദേശങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നമ്മൾ സ്ഥിരമായി ആശയവിനിമയം നടത്തുന്ന കോൺടാക്റ്റുകൾക്ക് ഈ നിയമം ബാധകമല്ല. പതിവായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നവർക്കാണ് ബാധകമല്ലാത്തത്. അജ്ഞാത നമ്പറുകളിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ അയക്കുന്നവരും സമ്മതമില്ലാതെ വിവരങ്ങൾ കൈമാറുന്നവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

Continue Reading

പാടത്തെ ‘ഡോൺ’; 65 ഏക്കറിൽ ‍7 മണിക്കൂർ കൊണ്ട് വളമിട്ട് ഡ്രോൺ

കുമരകം: നെൽക്കൃഷിക്ക് ഇടാനുള്ള ഫാക്ടംഫോസും യൂറിയയും പൊട്ടാഷും കൂട്ടിക്കലർത്താൻ മാത്രം ഒരു തൊഴിലാളി മതി. ബാക്കിയുള്ള ജോലി ഇനി ഡ്രോൺ ചെയ്യും. ചീപ്പുങ്കൽ മാലിക്കായൽ പാടശേഖരത്തെ 65 ഏക്കറിലെ വളം ഇടൽ ‍ഡ്രോൺ 7 മണിക്കൂർ കൊണ്ടു പൂർത്തിയാക്കി. തൊഴിലാളികളെ ഉപയോഗിച്ച് 4–5 ദിവസം കൊണ്ടു ഇട്ടിരുന്ന വളം ഇടൽ ആണ് ഏതാനും മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയത്.

Continue Reading

ഇൻഫോപാർക്കിൽ പുതിയ ഐടി കെട്ടിടം ഉയരും; 118.33 കോടി രൂപ ചെലവ്

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോ​ഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

Continue Reading

ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി രക്തദാനത്തിനായുള്ള “നമോ ദാൻ” ആപ്പ് പുറത്തിറക്കി

കോട്ടയം: സേവാ പാക്ഷികഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്. രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും, ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ […]

Continue Reading

വാട്സാപ്പിനെ വെല്ലാൻ ‘അരട്ടൈ’ ; തദ്ദേശ നിർമിത ചാറ്റിങ് ആപ്പ്

തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റിംഗ് ആപ്പായ ‘അരട്ടൈ മെസഞ്ചറിന്” ജനപ്രീതി ഏറുന്നു. നാലു ലക്ഷത്തിലധികം പേർ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആപ്പ് ഡൗൺലോഡ് ചെയ്‌തു. അരട്ടൈ എന്നാൽ ചാറ്റിംഗ് എന്നാണ് അർത്ഥം. എ ഐ അടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട്. വാട്സാപ്പ് പോലെ തന്നെ ചാറ്റ് ചെയ്യാനും സ്റ്റാറ്റസ് ഇടാനും ഓപ്ഷനുകൾ ഉണ്ട്. ചിത്രങ്ങളും വീഡിയോകളും ഡൗൺലോ‌ഡ് ചെയ്യാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയുണ്ടെങ്കിൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയുള്ള കൂടുതൽ ആപ്പുകൾ രാജ്യത്ത് […]

Continue Reading

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Continue Reading

സോഷ്യൽ മീഡിയ കീഴടക്കി നാനോ ബനാന ട്രെൻഡ്

നാനോ ബനാന എന്ന എ ഐ എന്ന ട്രെൻസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇൻസ്റ്റാഗ്രാം, ടിക് ടോക്, എക്സ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ഈ ട്രെൻഡ് വലിയ ശ്രദ്ധ നേടി കഴിഞ്ഞു. ഗൂഗിളിന്റെ AI ടൂളായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന മനോഹരമായ 3D ഫിഗറൈനുകൾക്കാണ് ഓൺലൈൻ ലോകം ഈ പേര് നൽകിയിരിക്കുന്നത്.ഏകദേശം 2 കോടിയോളം ചിത്രങ്ങൾ ഇതിനോടകം സൃഷ്ടിക്കപ്പെട്ടു.

Continue Reading

ഐ ഫോൺ 17ാം സീരീസ് ഇന്ന് പുറത്തിറങ്ങും

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഇവൻറ് 2025 ഇന്ന് യൂ എസിൽ നടക്കും. ഐ ഫോണിന്റെ 17ാം പതിപ്പ് ഈ ഇവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ ഫോണിനു പുറമെ ആപ്പിളിന്റെ പുതിയ മോഡൽ വാച്ചുകൾ , എയർപോഡുകൾ തുടങ്ങിയ നിരവധി അക്‌സെസറീസുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Continue Reading

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി 8 മണി മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തി വെക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഈ 5 ദിവസത്തേക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നതല്ല.

Continue Reading