പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി 8 മണി മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തി വെക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഈ 5 ദിവസത്തേക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നതല്ല.

Continue Reading

സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവനാന്ത സോനാവാളും ചേർന്നാണ് മദർഷിപ്പിനെ ഔദ്യോഗികമായി വരവേറ്റത്. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും മന്ത്രിമാർ ഉപഹാരം നൽകി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

സാൻഫെർണാണ്ടോ മദർഷിപ് വിഴിഞ്ഞം തീരത്ത് എത്തി; വാട്ടർ സല്യൂട്ട് നൽകി വരവേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ പതിറ്റാണ്ടുകളായിട്ടുള്ള കാത്തിരിപ്പിനു ശേഷം 2000 കണ്ടൈനറുകളുമായി സാൻഫെർണാണ്ടോ മദർഷിപ് വിഴിഞ്ഞം തുറമുഖത്ത് എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ വരവേറ്റത്. 110 ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മെസ്‌കിന്റെ മദർഷിപ്പാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന സാൻഫെർണാണ്ടോ. ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നും ജൂലൈ രണ്ടിന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുന്നത്. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മദ്രാസ് ഐ ഐ ടി വികസിപ്പിച്ച വെസൽ ട്രാഫിക് മോണിറ്ററിങ് […]

Continue Reading

സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്തെ തന്നെ ആദ്യത്തെ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ പൂർത്തിയായി. 5 വയസ്സുള്ള കുഞ്ഞിനാണ് കരൾ മാറ്റി വെച്ചത്. കുഞ്ഞിന്റെ അമ്മയാണ് കരൾ നൽകിയത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവമായാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ നടത്തുന്നത്.

Continue Reading

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘കൂ ‘ ഇനിയില്ല

മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആയ ‘കൂ’ അടച്ചു പൂട്ടുന്നു. വൻ നഷ്ട്ടത്തിലായതിനാലാണ് നിർത്തുന്നത്. നാലു വർഷം മുമ്പ് ട്വിറ്ററിന് വെല്ലുവിളി എന്ന് അവകാശപ്പെട്ട് വന്ന മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോം ആണ് ‘കൂ ‘. പ്രാദേശിക ഭാഷകളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകുകയെന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്‌ഷ്യം. 2020 ൽ ആണ് കമ്പനി ആരംഭിച്ചത്. പത്തിലധികം ഭാഷകളിൽ ലഭ്യമായ ആദ്യ മൈക്രോബ്ലോഗ്ഗിങ് സൈറ്റായിരുന്നു ‘കൂ’.

Continue Reading

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കലൂർ മുതൽ കാക്കനാട് വരെ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിലെ പാത. ഇന്ന് രാവിലെ കുന്നുംപുറത്ത് പൈലിങ് ജോലികൾ ആരംഭിച്ചു. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് കാക്കനാട് ഭാഗത്തേക്ക് മെട്രോയുടെ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 2026 മാർച്ചിനു മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.

Continue Reading

സംസ്ഥാനത്തെ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി കഷ്ടപെടണ്ട; പുതിയ അപ്ലിക്കേഷൻ വരുന്നു

കൊച്ചി: നഗരങ്ങളിൽ എത്തിയാൽ ഇനി വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും മാതൃകയായി കേരളത്തിൽ പുതിയ പാർക്കിംഗ് ആപ്പ് വരുന്നു. ഇതിനായി കൊച്ചി മെട്രോപോളിൻ ട്രാൻസ്‌പോർട് അതോറിറ്റി മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. എറണാകുളം ജില്ലയിലാണ് ഇത് പരീക്ഷിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് നടപ്പാക്കും. മുൻകൂട്ടി പണം അടച്ച് പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യാം. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം.

Continue Reading

ഇനി കൈയ്യിൽ കാശില്ലാതെയും യാത്ര ചെയ്യാം; ഡിജിറ്റലായി കൊച്ചി

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോകൾ ഡിജിറ്റലായി. ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും യൂപിഐ ആപ്പുകൾ ഉപയോഗിച്ചും ഇനി യാത്രക്കൂലി നൽകാം. കൊച്ചി വൺ കാർഡും ഉപയോഗിക്കാം. ഇതിനായി ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജമാക്കി. സേവനങ്ങൾ ഇന്ന് മുതൽ പ്രാവർത്തികമാകും.

Continue Reading

‘ ഗൂഗിൾ വാലറ്റ് ‘ ; പുത്തൻ ആപ്പുമായി ഗൂഗിൾ

ഗൂഗിളിന്റെ പുതിയ ആപ്പ് ആയ ‘വാലറ്റ് ‘ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വേണ്ടി ഇറങ്ങി. പ്രധാനമായും ഡിജിറ്റൽ വിവരങ്ങൾ സൂക്ഷിക്കാൻ വേണ്ടി ഇത് സഹായിക്കുന്നു. ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച് സുരക്ഷിതമായ കോൺടാക്ട് ലെസ് പേയ്‌മെന്റുകളാണ് ഇതിൽ അനുവദിക്കുന്നത്. ഡിജിറ്റൽ കാർ കീ, മൂവി ടിക്കറ്റുകൾ, റിവാർഡ് കാർഡുകൾ തുടങ്ങിയ ഡിജിറ്റൽ രേഖകളെല്ലാം ഗൂഗിൾ വാലെറ്റിൽ സൂക്ഷിക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്.

Continue Reading

പാർശ്വ ഫലങ്ങൾ എന്ന റിപ്പോർട്ടിന് പിന്നാലെ കോവിഡ് വാക്സിൻ നിരോധിച്ച് അസ്ട്രസെനക

അസ്ട്രസെനക യുടെ കോവിഡ് വാക്സിനുകൾ വിപണിയിൽ നിന്നും നിരോധിച്ചു. കോവിഷിൽഡ് വാക്‌സിൻ എടുത്തവരിൽ രക്തം കട്ട പിടിക്കാനും പ്ലേറ്റ്ലൈറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു . അതിനു പിന്നാലെയാണ് ഈ നീക്കം. യു കെ യിൽ ഉള്ള ഒരാൾ തനിക്ക് കോവിഷിൽഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി കോടതിയിൽ സമീപിച്ചു. അതിനു ശേഷമായിരുന്നു അന്വേഷണം.

Continue Reading