ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ തിലക് വർമ്മ ഇടംനേടി. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനമാണ് തിലകിന് ​ഗുണമായത്. മലയാളി താരം സഞ്ജു സാംസൺ ബാക്ക് അപ്പ് താരമാണ്. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യരും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. ഹാർദിക്ക് പാണ്ഡ്യ തന്നെയാണ് ഉപനായകൻ. പേസർ പ്രസീദ് കൃഷ്ണ ടീമിൽ ഇടം പിടിച്ചപ്പോൾ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ പുറത്തായി. കുൽദീപ് യാദവും […]

Continue Reading

കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്; കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് മികച്ച നേട്ടം

കടുത്തുരുത്തി: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ(WAKO) സംഘടിപ്പിക്കുന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കടുത്തുരുത്തി സെൻറ് കുര്യാക്കോസ് പബ്ലിക് സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി അരുൺ സി. ഡെന്നി മിന്നും വിജയം നേടി. ജൂനിയർ വിഭാഗത്തിനുള്ള പോയിന്റ് ഫൈറ്റിൽ ഗോൾഡ് മെഡലോടു കൂടി ഒന്നാം സ്ഥാനവും ഇതേ വിഭാഗത്തിൽ കിക്ക് ലൈറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനവും ആണ് ഈ വിദ്യാർത്ഥി കരസ്ഥമാക്കിയത്. കൊൽക്കത്തയിൽ വെച്ച് ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് ദേശീയ മത്സരം […]

Continue Reading

ഉത്തേജക മരുന്നിന്റെ ഉപയോഗം; ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷം വിലക്ക്

ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ച ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാല് വർഷത്തേക്ക് വിലക്ക്. വിലക്ക് 2023 ജനുവരി 3 മുതൽ തുടങ്ങും. ഡിസംബർ മാസത്തിൽ പരിശോധനയ്ക്കായി ദ്യുതി നൽകിയ സാമ്പിളിലാണ് എസ്എആർഎം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 5, 26 തീയതികളിൽ നാഡ ഉദ്യോഗസ്ഥർ ദ്യുതിയുടെ സാമ്പിൾ ശേഖരിച്ചിരുന്നു. ആദ്യ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ, ലിംഗാൻഡ്രോൾ എന്നിവ കണ്ടെത്തിയപ്പോൾ രണ്ടാമത്തെ സാമ്പിളിൽ ആൻഡ്രിൻ, ഓസ്റ്റാറിൻ എന്നിവയും കണ്ടെത്തി. വിലക്ക് നിലവില്‍ വന്ന കാലയളവു മുതല്‍ ദ്യുതി […]

Continue Reading

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; നാലാം കിരീടം നേടി ഇന്ത്യ

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ നാലാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. ഫൈനലിൽ മലേഷ്യയെ 4-3ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. ആദ്യ രണ്ട് ക്വാർട്ടറുകളിൽ മലേഷ്യയും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെച്ചത്. എന്നാൽ മൂന്നാം ക്വാർട്ടറിലെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ജുഗ്‌രാജ് സിംഗ്, ഹർമൻപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പി ആർ ശ്രീജേഷാണ് ഇന്ത്യയുടെ ഗോൾവലയിൽ രക്ഷകനായത്. സെമിയിൽ […]

Continue Reading

കിരീട നേട്ടത്തിൽ പങ്കാളിയായി മാളയുടെ സ്വന്തം റോബിനും

തൃശൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും. വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപ്പള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നു .10000 മീറ്റർ മത്സരത്തിൽ നേരിയ വ്യത്യാസത്തിനു റോബിൻ നാലാം സ്ഥാനത്തേക്ക് പിൻതള്ള പ്പെടുകയായിരുന്നു.5000 മീറ്ററിലും തൃശ്ശൂരിന് വേണ്ടി മത്സരിച്ചു. 35 വയസ്സിനു മുകളിൽ പ്രായം ഉള്ളവരെ വിവിധ വിഭാഗം ആക്കി തിരിച്ച് നടത്തുന്ന മൽസരമാണ് മാസ്റ്റേഴ്സ് മീറ്റ്.2002 ൽ നടന്ന മീറ്റിൽ റോബിൻ […]

Continue Reading

അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം

കടുത്തുരുത്തി: ഞീഴൂരിലെ യുവജന കൂട്ടായ്മയെ കാത്തുപരിപാലിക്കാൻ ആരംഭിച്ച ഞീഴൂർ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കുന്ന രണ്ടാമത് അഖില കേരള വടംവലി ചാമ്പ്യൻസ് പോരാട്ടം ( തൂക്കം 460 കിലോ ) ഞീഴൂർ ഉണ്ണിമിശിഹാപള്ളി ഗ്രൗണ്ടിൽ നടത്തപ്പെടും. ആഗസ്റ്റ് 13 ഞായറാഴ്ച കമ്പവലിയുടെ ആവേശത്തിന് ഞീഴൂരിൽ കാഹളം മുഴങ്ങുമ്പോൾ ഈ പോരാട്ടവേദിയിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വടംവലി ടീമുകൾക്കൊപ്പം ആസ്വാദകരുടെയും വീറും വാശിയും ഞീഴൂരിന്റെ മണ്ണിൽ വീണ്ടും എത്തിച്ചേരും. ആവേശം കൊണ്ട് ആയിരങ്ങളുടെ മനസ്സ് കീഴടക്കുന്ന വടംവലി […]

Continue Reading

ഏകദിന ലോകകപ്പ്; ഇന്ത്യ- പാക് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നേക്കും. ഇന്ത്യ- പാക് മത്സരം നേരത്തെ ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജൻസികൾ റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീയതി മാറ്റാൻ തീരുമാനിച്ചത്. നിലവിലെ […]

Continue Reading

സഞ്ജു വീണ്ടും ക്രീസിലേക്ക്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വീണ്ടും ഇടം പിടിച്ച് മലയാളി താരമായ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ആണ് ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു വീണ്ടും ക്രീസിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌ലി കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിക്കുക. സഞ്ജുവിന് പുറമെ യുവതാരം അക്സർ പട്ടേലും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി.ഏഴാമനായാണ് ബൗളിങ് ഓൾ റൗണ്ടറായ അക്സർ എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ രോഹിത് ഷർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നില്ല.ഇതിനാൽ ഹാർദിക്ക് പാണ്ഡ്യയാണ് രോഹിത്തിന് […]

Continue Reading

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍

മുംബൈ: ചൈനയിലെ ഹാംഗ്ചൗവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023ല്‍ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പായി. ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ക്ക് ടി20 അന്താരാഷ്ട്ര മല്‍സര പദവി നല്‍കുകയുംജൂണ്‍ 1 വരെ ഐസിസി ടി20 റാങ്കിംഗില്‍ മേഖലയിലെ മികച്ച 4 ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് നല്‍കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. റാങ്കിംഗ് അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും നേരിട്ട് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റ് […]

Continue Reading

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; അപൂർവ നേട്ടം സ്വന്തമാക്കി മെസി

ഫ്‌ളോറിഡ: അറ്റ്‌ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരെ ഇരട്ട ഗോളോടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഫുട്‌ബോൾ കരിയറിലെ മറ്റൊരു അപൂർവ നേട്ടം സ്വന്തമാക്കി. ക്ലബ് ഫുട്‌ബോളിൽ 100 വ്യത്യസ്ത എതിരാളികൾക്കെതിരെ സ്‌കോർ ചെയ്‌തതിന്റെ റെക്കോർഡ് മെസ്സിയുടെ പേരിലാണ്. ഇന്റർ മിയാമിയിൽ എത്തിയ ആദ്യ മത്സരത്തിൽ ക്രൂസ് അസുലിനെതിരെ മെസ്സി ഒരു ഗോൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും മെസ്സിയുടെ ബൂട്ടിൽ നിന്ന് പിറന്നു. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഇന്റർ മിയാമി വിജയിച്ചു. കഴിഞ്ഞയാഴ്ച […]

Continue Reading