ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ

ഹാങ്ചൗ: 19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിം​ഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി. അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് […]

Continue Reading

ഏഷ്യൻ ഗെയിംസിന് തിരി തെളിഞ്ഞു

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിന് ചൈനയിൽ തുടക്കമായി. ഒളിംപിക്സ് സ്പോർട്സ് സെന്ററിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് 19–ാംമത് ഏഷ്യൻ ഗെയിംസിന് തുടക്കം കുറിച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ഏഷ്യൻ ​ഗെയിംസിന് ഔദ്യോ​ഗിക തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു. വേദിയിൽ വിവിധ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. ഇന്ത്യൻ ഹോക്കി ടീം നായകൻ ഹർമ്മൻപ്രീത് സിങ്ങും വനിതാ ബോക്സിങ് താരവുമായ ലവ്ലിന ബോര്‍ഗൊഹെനും ഇന്ത്യൻ പതാകയേന്തി മാർച്ചിൽ അണിനിരന്നു. കാക്കി നിറത്തിലുള്ള സാരി […]

Continue Reading

ഏക ദിന പരമ്പര ഇന്ന്‌

ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ന് തുടങ്ങും. ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്‌സലായ’ പരമ്പരയിലെ ആദ്യ മത്സരം നയിക്കുന്നത്‌ കെ.എൽ രാഹുൽ ആയിരിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച ആദ്യ രണ്ടു മത്സരത്തിലും കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ആർ അശ്വിനും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത്തിനു പുറമേ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരും ആദ്യ രണ്ടു മത്സരങ്ങൾക്കില്ല. […]

Continue Reading

സിറാജിന്റെ തേരോട്ടം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

കൊളംബോ: ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ശ്രീലങ്കയെ പത്തു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യ എട്ടാം തവണയും കപ്പുയർത്തിയത്. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23*) ശുഭ്മാൻ ഗില്ലും(27*) ആണ് ഇന്ത്യയെ വിയത്തിലേക്ക് നയിച്ചത്. 2018-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാ കപ്പ്‌ ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മുഹമ്മദ് […]

Continue Reading

ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രക്ക് അച്ഛനായി

ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രക്ക് അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അങ്കദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. ഇരുവരുടെയും ആദ്യകൺമണിയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തങ്ങൾ മാതാപിതാക്കളായ കാര്യം താരം അറിയിച്ചത്. കുഞ്ഞിനെ വരവേൽക്കുന്നതിനായി താരം ഇന്നലെ ശ്രീലങ്കയിൽ നിന്ന് മുംബൈയിലേയ്‌ക്ക് മടങ്ങിയിരുന്നു. നേപ്പാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ബുമ്രയ്‌ക്ക് പകരം ഷമിയെ ടീമിലേയ്‌ക്ക് ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയ്‌ക്ക് സൂപ്പർ ഫോറിലേയ്‌ക്ക് കടക്കാനായാൽ ബുമ്ര വീണ്ടും ടീമിനൊപ്പം ചേരും.നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് […]

Continue Reading

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക്(49) വിടവാങ്ങി. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു അദ്ദേഹം. മെറ്റാബെലാലാൻഡിലെ ഫാം ഹൗസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാർത്തകൾ […]

Continue Reading

ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വർണം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വർണം നേടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം […]

Continue Reading

ഏഷ്യാ കപ്പ് ഒരുക്കങ്ങൾക്കിടെ കൊവിഡ് ഭീഷണി; രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പോസിറ്റീവ്

കൊളംബൊ: ഏഷ്യാ കപ്പിനായുള്ള ഒരുക്കങ്ങൾക്കിടെ ശ്രീലങ്കയ്ക്ക് തിരിച്ചടി. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ്. കുശാല്‍ പെരേര, ആവിഷ്ക ഫെര്‍ണാണ്ടോ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തിലാണ്. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അതേസമയം, പേസ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമായി. ലങ്ക പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഹസരങ്കയ്ക്ക് പരിക്കേറ്റത്. ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നടക്കേണ്ട […]

Continue Reading

പൊരുതിത്തോറ്റ് പ്രഗ്നാനന്ദ; ചെസ് ലോകകപ്പിൽ കാൾസന് കിരീടം

ഫിഡെ ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസന് കിരീടം. രണ്ട് തവണ കാൾസനെ ടൈയിൽ കുരുക്കിയ പ്രഗ്നാനന്ദ ഫൈനലിലെ ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ പൊരുതി തോറ്റു. പിന്നാലെ നടന്ന ഗെയിമിലും വിജയിച്ചാണ് മാഗ്നസ് കാൾസൺ ലോകകിരീടം സ്വന്തമാക്കിയത്. നിലവിൽ 23-ാം റാങ്കിലാണ് പ്രഗ്‌നാനന്ദ. മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവച്ചത്. കറുത്ത കരുക്കളുമായാണ് മാഗ്‌നസ് കാൾസൺ കളിച്ചത്. ഫൈനലിലെ ആദ്യ മത്സരത്തിലൽ 35 നീക്കത്തിന് ശേഷം കളി സമനിലയിൽ അവസാനിച്ചിരുന്നു. ലോക ജേതാവായ കാൾസനെതിരെ […]

Continue Reading

ഇന്ത്യന്‍ മണ്ണില്‍ പന്തുതട്ടാന്‍ നെയ്‌മര്‍; മുംബൈ സിറ്റി – അല്‍ ഹിലാല്‍ മത്സരം പൂനെയില്‍

മുംബൈ: ചാമ്ബ്യൻസ് ലീഗില്‍ പന്തുതട്ടാൻ ബ്രസീലിയൻ സൂപ്പര്‍താരം നെയ്മര്‍ ഇന്ത്യയിലെത്തും. ഏഷ്യൻ ചാമ്ബ്യൻസ് ലീഗ് നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ നെയ്മറിന്റെ പുതിയ ക്ലബ്ബായ സൗദിയിലെ അല്‍ ഹിലാലും മുംബൈ സിറ്റി എഫ്സിയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് താരം ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്. നെയ്മര്, ക്രിസ്റ്റ്യാനോ റൊണാള്ഡോ എന്നീ താരങ്ങളില് ഒരാള് ഇന്ത്യയില് കളിക്കാനെത്തുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പൂനെയിലെ ഛത്രപതി സ്പോര്ട്സ് കോംപ്ലെക്സിലായിരിക്കും മുംബൈ സിറ്റിയുടെ ഹോം മത്സരം നടക്കുകയെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. നേരത്തെ മുംബൈ ഫുട്ബോള് അരീനയായിരുന്നു ഹോം […]

Continue Reading