വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

Continue Reading

ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Continue Reading

ഇന്ത്യക്ക് ഇന്ന് ഫൈനൽ; മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: ഇന്ന് നടക്കുന്ന 20-20 ലോക കപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വെസ്റ്റ് ഇന്ഡീസിലെ ബാർബഡോസിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. മഴ മൂലം കളി തടസ്സപെടുത്തിയാൽ റിസേർവ് ഡേയിൽ പുനരാരംഭിക്കും.

Continue Reading

ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കുന്നു

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ജൂൺ 6 ന് കുവൈത്തിനെതിരെ നടക്കുന്ന ലോക കപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരിക്കും വിരമിക്കുക എന്ന് താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. 2011-ല്‍ അര്‍ജുന പുരസ്‌കാരവും 2019-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ഇടവേളയ്ക്കു ശേഷം ഐഎസ്എല്‍ വീണ്ടും; ബ്ലാസ്റ്റേഴ്സിന്റെ മത്സരം മറ്റന്നാള്‍

ഒരുമാസത്തെ ഇടവേള കഴിഞ്ഞു. ഐഎസ്എല്‍ ആരവം ഇന്നുമുതല്‍ വീണ്ടുമുയരും. പോരാട്ടം പഴയതിന്റെ തുടര്‍ച്ചയാണെങ്കിലും ഒരു മാസം മുന്‍പ് ബ്രേക്കെടുക്കുമ്പോഴുള്ള ചിത്രമല്ല ടീമുകളുടേത്. നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ മുതല്‍ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് വരെയുള്ള ടീമുകളില്‍ പലതും ആശങ്കയുടെ നിഴലിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളവരില്‍ ഗോവയും ഒഡീഷയും വര്‍ധിത വീര്യത്തോടെ കളത്തിലെത്തുമ്പോള്‍ കലിംഗ സൂപ്പര്‍ കപ്പ് ജേതാക്കളായ ഈസ്റ്റ് ബംഗാള്‍ പിന്‍നിരയില്‍ നിന്നുള്ള കുതിപ്പും പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ഒഡീഷയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

Continue Reading

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

Continue Reading

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ല്യൂഗി റിവ അന്തരിച്ചു.79 വയസായിരുന്നു. ഇറ്റലി ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റിവ. 35 മല്‍സരങ്ങളില്‍ നിന്ന് 45 ഗോളുകളാണ് അദ്ദേഹം നേടിയത്. 1990-2013 കാലഘട്ടത്തിൽ ദേശീയ ടീമിന്റെ ടീം മാനേജർ കൂടിയായിരുന്ന അദ്ദേഹം. 2006-ൽ ഇറ്റലി നാലാം ലോകകപ്പ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.

Continue Reading

നെടുമ്പാശ്ശേരിയില്‍ കെ.സി.എയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, കരാര്‍ ഒപ്പിട്ടു……

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) കൊച്ചിയില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയില്‍ ദേശീയപാത 544-നോട് ചേര്‍ന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എം.ഒ.യു) ഭൂവുടമകളുമായി കെ.സി.എ. ഒപ്പുവെച്ചു. അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുക. ബാക്കിസ്ഥലം പരിശീലനസൗകര്യം ഉള്‍പ്പെടെയുള്ള അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.

Continue Reading

മൂന്നാം ടി – 20 യിലും അഫ്ഗാനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ…

രണ്ട് സൂപ്പര്‍ ഓവറുകളുടെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം […]

Continue Reading

ചെസ് ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദ……

ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ചയായിരുന്നു ലോക ചാമ്പ്യനുമേലെ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം കണ്ടത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രജ്ഞാനന്ദയ്ക്കായി.

Continue Reading