എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് എയർ ഇന്ത്യ. ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവിസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടും കമ്പനിയുടെ വിശ്വാസ്യതക്ക് നേരിട്ട കോട്ടവും കണക്കിലെടുത്താണ് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്. ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്പനി യുടെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നാണ് വിശദീകരണം.

Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. 93 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഈ ഘട്ടത്തിലാണ് ജന വിധി തേടുന്നത്. സജീവ പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭംഗി വർധിപ്പിക്കുമെന്ന് പ്രധാന മന്ത്രി എക്‌സിൽ കുറിച്ചു.

Continue Reading
Narendra Modi

പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണിൽ ; മോദി ജി ഇനിയും കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കനത്ത ചൂടിലും പ്രധാനമന്ത്രിയുടെ വരവിനു വൻ സ്വീകരണമാണ് പാലക്കാട്ടെ ജനങ്ങൾ നൽകിയത്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും അദ്ദേഹം എത്തുമെന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോ ആണ് ഇന്ന് പാലക്കാട് നടന്നത്.

Continue Reading

ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; അംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗഗൻയാൻ ദൗത്യത്തെ നയിക്കുന്നത് മലയാളി. കേരളത്തിന് ഇത് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 4 പേരാണ് സംഘത്തിൽ ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. 4 പേരിൽ 3 പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.

Continue Reading

പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുത്തനെ കുറച്ച് റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകളുടെ മിനിമം ചാർജ് 30 ൽ നിന്നും 10 രൂപ ആക്കാൻ തീരുമാനം. യു ടി എസ് വഴി നിരക്ക് ഈടാക്കി തുടങ്ങി. കോവിഡ് കാലത്തിനു ശേഷമാണു പാസഞ്ചർ, മെമു ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളായി മാറ്റിയതും നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയിലേക്ക് ഉയർത്തിയതും. ഇപ്പോൾ വീണ്ടും പഴയ നിരക്കിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ

തിരുവനന്തപുരം: കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 10 മണിക്ക് എത്തുന്ന പ്രധാനമന്ത്രി വി എസ് എസ് സി യിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 11.30 നു ആണ് സെൻട്രൽ സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിലെ പരിപാടികൾക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പോകും.

Continue Reading

ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന ഉപമേധാവിയായി സ്ഥാനമേറ്റു

ന്യൂഡൽഹി: രാജ്യത്തെ പുതിയ കരസേനാ ഉപമേധാവിയായി സ്ഥാനം ഏറ്റെടുത്ത് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിൽ ഉൾപ്പെടെ നിരവധി സുപ്രധാന സൈനിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

Continue Reading

വിമാനമിറങ്ങി അര മണിക്കൂറിനുളിൽ ബാഗ് യാത്രക്കാർക്ക് നൽകണം

വിമാനത്താവളത്തിൽ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ ബാഗുകൾ അവർക്കു നൽകണമെന്ന് എയർലൈൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 26 നകം ഇത് നടപ്പാക്കണം. ഫെബ്രുവരി 16നാണ് പുതിയ നിർദേശം നടപ്പാക്കണമെന്ന അറിയിപ്പ് എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് കണക്ട്, ആകാശ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്‌പൈസ് ജെറ്റ് എന്നിവർക്ക് നൽകിയത്.

Continue Reading

കേരള പദയാത്രയുടെ സമാപന ചടങ്ങുകൾക്കായി പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തൃശൂർ: പ്രധാനമന്ത്രിയെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം 27-ന് തിരുവനന്തപുരത്താണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Continue Reading

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കടമെടുപ്പ് പരിധി കൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളം ഇന്ന് കേന്ദ്രസർക്കാരുമായി ഡൽഹിയിൽ ചർച്ച നടത്തും. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള ചർച്ച വൈകിട്ട് നാലുമണിക്ക് കേന്ദ്രധനകാര്യമന്ത്രാലയത്തിലാണ് നടക്കുന്നത്. ചർച്ചകൾക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെടുന്ന നാലംഗ കേരള സംഘം ഇന്നലെ ഡൽഹിയിലെത്തി.

Continue Reading