സാമ്പത്തിക പ്രതിസന്ധി: കേന്ദ്രവുമായി ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കടമെടുപ്പ് പരിധി കൂട്ടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളം ഇന്ന് കേന്ദ്രസർക്കാരുമായി ഡൽഹിയിൽ ചർച്ച നടത്തും. സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള ചർച്ച വൈകിട്ട് നാലുമണിക്ക് കേന്ദ്രധനകാര്യമന്ത്രാലയത്തിലാണ് നടക്കുന്നത്. ചർച്ചകൾക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉൾപ്പെടുന്ന നാലംഗ കേരള സംഘം ഇന്നലെ ഡൽഹിയിലെത്തി.

Continue Reading

സോണിയാ ഗാന്ധി ഇന്ന് തന്നെ നാമ നിർദേശ പത്രിക സമർപ്പിക്കും

രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സോണിയാ ഗാന്ധി ഇന്ന് തന്നെ സമർപ്പിക്കും. ജയ്പ്പൂരിൽ സോണിയാ ഗാന്ധിക്ക് ഒപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. 2006 മുതൽ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്.

Continue Reading

പുൽവാമ ദിനത്തിന് ഇന്ന് അഞ്ചാണ്ട്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ആക്രമണത്തിന് ഇന്ന് അഞ്ചാണ്ട് തികയുന്നു. 49 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുകയാണ് രാജ്യം. 2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലെത്താപ്പോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറായിരുന്നു ഏക മലയാളി.

Continue Reading

സാമ്പത്തിക പ്രതിസന്ധി: കേരളവും കേന്ദ്രവും ചര്‍ച്ച നടത്തിക്കൂടെ എന്ന് സുപ്രീംകോടതി

സാമ്പത്തിക പ്രതിസന്ധിയിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. കേരളവും കേന്ദ്രവും ഇതിനു സമ്മതമാണെന്ന് കോടതിയിൽ അറിയിച്ചു. ശക്തമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര്യം ഉന്നയിച്ചത്

Continue Reading

റേഷൻ കാർഡ് വേണ്ട, ഒറ്റത്തവണ പത്ത് കിലോ വരെ; ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും

തൃശൂർ: 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭാരത് അരിയുടെ വിൽപനയ്‌ക്കായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ തുറക്കും. നാഷണൽ അ​ഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് വിൽപന. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകൾ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾ, സ്വാകാര്യ സംരംഭകർ മുഖേനയും വിൽപന ന‌ത്തുമെന്ന് എൻ.സി.സി.എഫ് കൊച്ചി മാനേജർ സി.കെ രാജൻ വ്യക്തമാക്കി. ഓൺലൈനായും ആളുകൾക്ക് അ രി […]

Continue Reading

29 രൂപ നിരക്കിൽ ഭാരത് അരി; കേരളത്തിൽ വിൽപന ആരംഭിച്ചു

തൃശൂർ: സംസ്ഥാനത്ത് ഭാരത് അരിയുടെ വിതരണം തുടങ്ങി. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ‌ വിതരണം നടത്തും. അഞ്ച്, പത്ത് പായ്‌ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി പീയുഷ് ​ഗോയൽ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറ വിപണി വിൽപനയ്‌ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.

Continue Reading

പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.

Continue Reading

എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന; എക്‌സിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു, മോദി എക്‌സില്‍ കുറിച്ചു.

Continue Reading

ശബരിമലയ്ക്കടുത്തേക്ക് റെയില്‍പ്പാത വരും…

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയില്‍പ്പാത വൈകില്ലെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. പദ്ധതിക്കായി രണ്ട് അലൈന്‍മെന്റുകള്‍ റെയില്‍വേയുടെ പരിഗണനയിലുണ്ട്. ടോക്കണ്‍ തുകയായി ശബരി റെയില്‍പ്പാതയ്ക്ക് ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും സ്ഥലമേറ്റെടുക്കല്‍ ഊര്‍ജിതമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഇനി സഹകരിക്കേണ്ടതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശബരിമലയ്ക്ക് ഏറ്റവും അടുത്തെത്തുംവിധം റെയില്‍പ്പാത നിര്‍മ്മിക്കാനുള്ള ആലോചനയാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാനത്തെ 35 സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷനുകളാക്കി വികസിപ്പിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.

Continue Reading

സംസ്ഥാനത്തെ റെയിൽ ​ഗതാ​ഗതം കൂ‌ടുതൽ വികസിക്കും; ബജറ്റിൽ വകയിരുത്തിയത് 2,744 കോ‌ടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ 2,744 കോടി രൂപയാണ് കേരളത്തിന് വകയിരുത്തിയത്. പാത ഇരട്ടിപ്പിക്കൽ, ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, തു‌ടങ്ങിയ വികസന പ്രവർത്തനങ്ങളാകും കേരളത്തിൽ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുള്ളത്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Continue Reading