അസമിൽ പ്രളയക്കെടുതി; മരണ സംഖ്യ വർധിക്കുന്നു

ഗുവാഹത്തി: അസം പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 38 ആയി. ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങളും ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

Continue Reading

പരശുറാം എക്സ്‌പ്രസ് കന്യാകുമാരി വരെ നീട്ടുന്നു; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

ചെന്നൈ: റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനവുമായി റെയിൽവേ. മംഗളുരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഇന്ന് മുതൽ കന്യാകുമാരി വരെ നീട്ടും. യാത്രക്കാരുടെ അഭ്യർത്ഥന പാലിച്ചാണ് ഈ നടപടി. രണ്ട് അധികം കോച്ചുകൾ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ 23 കോച്ചുകളായിരുന്നു , ഇപ്പോൾ 25 ആക്കിയിട്ടുണ്ട്.

Continue Reading

ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ വീണ് മരണം

ഉത്തരേന്ത്യയിൽ രൂക്ഷമായ മഴ തുടരുന്നു. ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം നിലച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. അതിനിടെ ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികൾ കളിക്കുന്നതിടെയാണ് കുഴിയിൽ വീണത്. കണ്ടെത്തിയ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം. ‘ അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും യോഗ’ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി ഇന്ന് യോഗാദിനം ഉദ്ഘാടനം ചെയ്യും. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ശാരീരിക വ്യായാമത്തിനും ആത്‌മീയ വികാസത്തിനും കൂടി വേണ്ടിയാണു യോഗ.

Continue Reading

ഡൽഹി ചുട്ടു പൊള്ളുന്നു; മരണം വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്‌ണതരംഗം. രണ്ട് ദിവസത്തിനിടെ 34 പേർ മരിച്ചു. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ 51 പേരോളം ആളുകൾ മരിച്ചു. ഗുരുതര സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ

കുവൈറ്റ്: കുവൈറ്റ് മംഗഫിൽ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് കുവൈറ്റ് സർക്കാർ ധന സഹായം പ്രഖ്യാപിച്ചു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്കും 12.5 ലക്ഷം രൂപയാണ് നൽകുന്നത്. ധന സഹായം എംബസി വഴി വിതരണം ചെയ്യും. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി 5 ലക്ഷം രൂപയും രവി പിള്ള 2 ലക്ഷം രൂപയും ധന സഹായം നൽകും.

Continue Reading

കേന്ദ്ര മന്ത്രിയായ ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി; കണ്ണൂരും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി. കോഴിക്കോടും കണ്ണൂരും വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തും. ഇന്നലെ രാത്രി കരിപ്പൂർ വിമാന താവളത്തിൽ എത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ നൽകിയത്. ഇന്ന് രാവിലെ കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി. ചലച്ചിത്ര നിർമാതാവും പ്രമുഖ വ്യവസായിയുമായ അന്തരിച്ച പി.വി ഗംഗാധരന്റെ കോഴിക്കോടെ വീട് സന്ദർശിച്ചു. മാരാർജി ഭവനിൽ വെച്ച് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ട്. അതിനു […]

Continue Reading

കേന്ദ്ര മന്ത്രി സഭയിലെത്തിയ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി കേന്ദ്ര മന്ത്രി സഭയിലെത്തിയ മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും. 11 മണിക്കാവും ചുമതലയേൽക്കുന്നത്. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ​ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃ​ഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യൻ ഏറ്റെടുക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ ചുമതല ഏറ്റിരുന്നു. മൂന്നാം മന്ത്രിസഭയിലെ മറ്റുള്ള മന്ത്രിമാരെല്ലാം ഇന്ന് ചുമതലയേൽക്കും.

Continue Reading

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. ഇന്നലെ രാഷ്‌ട്രപതി ഭവാനിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു. പിന്നീടാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിൽ സ്ഥിരീകരണം വന്നത്.

Continue Reading

മോദി സർക്കാർ അധികാരത്തിലേറി; മൂന്നാമതും നായകനായി മോദി

ന്യൂഡൽഹി: മൂന്നാമൂഴത്തിനായി പ്രധാനമന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യാ വാചകങ്ങൾ ചൊല്ലി കൊടുത്തു. 72 മന്ത്രിമാരാണ് മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 8000 ൽ അധികം ആളുകളാണ് പങ്കെടുത്തത്. നിരവധി പ്രമുഖർ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

Continue Reading