റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും

റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാമിഡിർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ എത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ്. ജോലി തട്ടിപ്പിനിരയായി നിരവധി ഇന്ത്യക്കാർ റഷ്യിലെ സൈന്യത്തിൽ സേവനം ചെയ്യേണ്ടി വന്നു. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർ ജോലി തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ച് അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.

Continue Reading

കനത്ത മഴ; താറുമാറായി മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം

മുംബൈ: കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. മോശം കാലാവസ്ഥ മൂലം 50 ഓളം വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു. ഇന്ന് പുലർച്ചെ മുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ്. ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിൽ അധികം മഴ രേഖപ്പെടുത്തി. അതുപോലെ തന്നെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഹിമാലയത്തിൽ 4800 മീറ്റർ ഉയരം താണ്ടി എട്ടാം ക്ലാസ്സുകാരി

ചേർത്തല: ചേർത്തല സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിമാലയ പർവ്വതത്തിൽ 4800 മീറ്റർ ഉയരം താണ്ടി. ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഈ ദൗത്യത്തിന് ഇറങ്ങിയത്. ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അന്നാ മേരി. പിതാവിനൊപ്പമാണ് പർവ്വതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടത്. 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 13 പേരടങ്ങുന്ന സംഘം ഏജൻസി മുഖേനെയാണ് യാത്ര പുറപ്പെട്ടത്. രാത്രി ടെന്റ് കെട്ടിയായിരുന്നു ഉറങ്ങിയിരുന്നത്. ലഖു ഭക്ഷണങ്ങൾ കയ്യിൽ കരുതിയിരുന്നു. മഞ്ഞ് ഉരുകിയ […]

Continue Reading

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ എത്തും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. രാവിലെ 10.55 നു തിരുവനന്തപുരത്ത് എത്തും. ഔദ്യോഗിക സ്വീകരണത്തിനു ശേഷം 11.30 നു നടക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് കൊല്ലത്തേക്ക് പോകും. അഷ്ടമുടി കായലിലൂടെയുള്ള യാത്ര ഉണ്ടാകും. അതിനു ശേഷം നാളെ ഡൽഹിയിലേക്ക് മടങ്ങും.

Continue Reading

ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ടീം ഡൽഹിയിലെത്തി

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് ന്യൂഡൽഹിയിൽ എത്തി. ചുഴലിക്കാറ്റിനെ തുടർന്ന് 3 ദിവസം ബാർബഡോസിൽ കുടുങ്ങി പോയ ഇന്ത്യൻ ടീം അംഗങ്ങൾ ബിസിസിഐ ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

Continue Reading

അസമിൽ പ്രളയക്കെടുതി; മരണ സംഖ്യ വർധിക്കുന്നു

ഗുവാഹത്തി: അസം പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരാണ് വെള്ളത്തിൽ വീണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ആകെ 38 ആയി. ഏകദേശം 11.34 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സുബാൻസിരി, ബർഹിദിൻഗ്, ദിഖൗ,ദിസാങ്, ധൻസിരി തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. ഏകദേശം 2.87 ലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ ഭക്ഷണങ്ങളും ആവശ്യ സാധനങ്ങളും വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

Continue Reading

പരശുറാം എക്സ്‌പ്രസ് കന്യാകുമാരി വരെ നീട്ടുന്നു; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

ചെന്നൈ: റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനവുമായി റെയിൽവേ. മംഗളുരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഇന്ന് മുതൽ കന്യാകുമാരി വരെ നീട്ടും. യാത്രക്കാരുടെ അഭ്യർത്ഥന പാലിച്ചാണ് ഈ നടപടി. രണ്ട് അധികം കോച്ചുകൾ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ 23 കോച്ചുകളായിരുന്നു , ഇപ്പോൾ 25 ആക്കിയിട്ടുണ്ട്.

Continue Reading

ഉത്തരേന്ത്യയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ വീണ് മരണം

ഉത്തരേന്ത്യയിൽ രൂക്ഷമായ മഴ തുടരുന്നു. ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം നിലച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. അതിനിടെ ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിൽ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികൾ കളിക്കുന്നതിടെയാണ് കുഴിയിൽ വീണത്. കണ്ടെത്തിയ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

ഇന്ന് പത്താമത് അന്താരാഷ്ട്ര യോഗ ദിനം. ‘ അവനവനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും യോഗ’ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി ഇന്ന് യോഗാദിനം ഉദ്ഘാടനം ചെയ്യും. അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ശാരീരിക വ്യായാമത്തിനും ആത്‌മീയ വികാസത്തിനും കൂടി വേണ്ടിയാണു യോഗ.

Continue Reading

ഡൽഹി ചുട്ടു പൊള്ളുന്നു; മരണം വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്‌ണതരംഗം. രണ്ട് ദിവസത്തിനിടെ 34 പേർ മരിച്ചു. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ 51 പേരോളം ആളുകൾ മരിച്ചു. ഗുരുതര സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പുലർത്തണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading