പശുവിനെ ദേശീയ മൃഗം ആക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷന്‍ റെഡ്ഡി തിങ്കളാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ‘ഗൗമാത’യെ ദേശീയ മൃഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ബിജെപി അംഗം ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെഡ്ഡി. ഇന്ത്യന്‍ സര്‍ക്കാര്‍ കടുവയെയും മയിലിനെയും യഥാക്രമം ‘ദേശീയ മൃഗം’, ‘ദേശീയ പക്ഷി’ എന്നിങ്ങനെ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും ഇവയെ രണ്ടിനെയും 1972 ലെ വന്യജീവി […]
Continue Reading