അസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴി അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അസഭ്യ പോസ്റ്റിടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎൽഎയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എസ് വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് […]
Continue Reading