ജി എസ് ടി പരിഷ്‌കാരം; ഇന്നു മുതൽ അവശ്യ വസ്തുക്കൾക്ക് വില കുറയും

ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 ആം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75 ആം ജന്മദിനം. 1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്. 1987-ല്‍ ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം, 2014ലാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് 11 വർഷമായി. ജന്മദിനമായ ഇന്ന് മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളിൽ ഇന്ന് വീണ്ടും റിലീസ് […]

Continue Reading

രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ മോദി സർക്കാർ; അമിത്ഷാ

ന്യൂഡൽഹി: രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രിയുടെ നേത്യത്വത്തിലുള്ള കേന്ദ്രസർക്കാർ ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും ഈ ലക്‌ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ പൂർണമായി വികസിതവും മഹത്തായതുമായ ഒരു രാഷ്‌ട്രമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പൂർണ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവതലമുറയെ മയക്കുമരുന്നുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Continue Reading

പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. കലാപ ശേഷമുള്ള ആദ്യ സന്ദർശനമാണ്. കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ മോദി സന്ദർശിക്കും, നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മണിപ്പൂരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Continue Reading

നിയുക്ത ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ന്യൂഡൽഹി: രാജ്യത്തിൻറെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 12 നു രാഷ്‌ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സി പി രാധാകൃഷ്ണന് രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും.

Continue Reading

അതിർത്തിയിൽ ജാഗ്രത കർശനമാക്കി ഇന്ത്യ; നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ല. യുപിക്ക് പുറമെ ബീഹാർ, പശ്‌ചിമ ബംഗാൾ അടക്കം നേപ്പാൾ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ലക്‌നൗ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്ഥാപിച്ചു.

Continue Reading

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചിരിക്കുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. 40 വർഷമായി ബിജെപി യുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. 16 വയസു മുതൽ ബിജെപി ക്ക് വേണ്ടിയും ആർഎസ്എസ് നു വേണ്ടിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Continue Reading

ഇറക്കുമതി തീരുവ 50 %, യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ​​ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Continue Reading

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്( 92 ) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. സിക്കുകാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

Continue Reading

ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 5 പേർ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ട്. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കനത്ത മഴ ജനങ്ങളെ സാരമായി ബാധിച്ചു.

Continue Reading