ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്.

Continue Reading

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പലയിടങ്ങളിലും വളരെ മോശം അവസ്ഥയിലാണുള്ളത്. ആർ കെ പുരം, ആനന്ദ് വിഹാർ എന്നിവിടങ്ങളിൽ 300 നു മുകളിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയ്ക്ക് ശേഷം ഉയർന്ന വായു മലിനീകരണ തോത് ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ മലിനീകരണ തോത് ഉയർന്നതോടെ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും കൃത്രിമ മഴ പെയ്യിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇന്നലെ ഖേക്ര, ബുരാരി, മയൂര്‍ വിഹാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടന്നത്. […]

Continue Reading

വനിതാ ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിനെ കീഴടക്കി ഇന്ത്യ സെമിയിൽ

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചു. മഴമൂലം 44 ഓവറിൽ 325 വേണ്ടിയിരുന്ന കിവീസിന് 271 റൺസ് നേടാനേ കഴിഞ്ഞുള്ളു. സെഞ്ചുറി നേടിയ സ്മൃതി മന്ഥനയാണ് കളിയിലെ താരം. മഴയെ തുടര്‍ന്ന് 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് നേടിയിരുന്നു.

Continue Reading

രാഷ്‌ട്രപതി ഇന്ന് കൊച്ചിയില്‍; രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുന്നു. രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയിൽ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്‌ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ക നത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

ICC വനിത ലോകകപ്പ്; ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 11 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ പ്രോട്ടീസ് വനിതകൾ നിലവിൽ […]

Continue Reading

ശബരിമല ദർശനം നടത്തി രാഷ്‌ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്.

Continue Reading

രാഷ്ട്രപതിയുടെ ശബരിമല ദർശനം; ക്രമീകരണങ്ങളിൽ മാറ്റം

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ തിരിക്കുന്ന രാഷ്ട്രപതി ഒൻപത് മണിയ്ക്ക് പത്തനംതിട്ടയിലെ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11. 50 ന് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡിന്റെ പ്രത്യേക ഗൂർഖാ ജീപ്പിലാണ് മലകയറ്റം. ഉച്ചപൂജ സമയത്ത് രാഷ്ട്രപതി പതിനെട്ടാംപടി കയറി ദർശനം നടത്തും. രാഷ്ട്രപതി നിലയ്ക്കലിൽ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി […]

Continue Reading

വായു ഗുണനിലവാര സൂചിക 300ന് മുകളിൽ; ഡൽഹി വായുമലിനീകരണത്തിലേക്ക്

തിങ്കളാഴ്ച ദീപാവലി ആഘോഷിക്കുന്നതിനാൽ, വരാനിരിക്കുന്ന ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോൾ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തിൽ തന്നെ തുടർന്നു. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളിൽ. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു.

Continue Reading

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Continue Reading

നാവികസേനാ ദിനം അനന്തപുരിയിൽ; പ്രധാനമന്ത്രി എത്തിയേക്കും

തിരുവനന്തപുരം: നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. നാവിക സേനാ ദിനമായ ഡിസംബർ നാലിന് ശംഖുംമുഖം തീരത്ത് നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായേക്കും. നാവിക സേനാ ദിനത്തിനുള്ള ഒരുക്കങ്ങൾ ശംഖുംമുഖം ബീച്ചിൽ ആരംഭിച്ചു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അന്നേ ദിവസം തലസ്ഥാനത്തെത്തും.

Continue Reading